10:00pm 15 October 2026
NEWS
ലോക മാനസികാരോഗ്യ ദിനാചരണം പോലീസ് ഉദ്യോഗസ്ഥർക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
15/10/2026  07:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലോക മാനസികാരോഗ്യ ദിനാചരണം പോലീസ് ഉദ്യോഗസ്ഥർക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
HIGHLIGHTS

ലൂർദ് ആശുപത്രിയിൽ നടന്ന ലോക മാനസികാരോഗ്യ ദിനാചരണം എറണാകുളം റേഞ്ച് DIG യതീഷ് ചന്ദ്ര ജി. എച്ച് IPS ഉദ്ഘാടനം ചെയ്യുന്നു. ദിവ്യ അജയ്, ഡോ. വിനീത.വി. ജോസ്, ഡോ. മനു എൻ. എ, ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, ജയ്സിൽ ജേക്കബ്, ഡോ. റിങ്കു തെരേസ ജോസ് എന്നിവർ സമീപം

കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി  ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ സയൻസസിന്റെ ആഭിമുഖ്യത്തിൽ എറണാകുളം റേഞ്ചിലെ പോലീസ് ഉദ്യോഗസ്ഥർക്കായി മാനസികാരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG) യതീഷ് ചന്ദ്ര ജി. എച്ച് IPS നിർവഹിച്ചു.  മാനസിക സമ്മർദ്ദം അനുഭവിക്കുന്ന വ്യക്തികളെ എങ്ങനെ  സമീപിക്കാം എന്നും പോലീസുകാർ നേരിടുന്ന സമ്മർദത്തെ ഏതെല്ലാം രീതിയിൽ പരിഹരിക്കാം എന്നും അദ്ദേഹം തന്റെ ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു.  പോലീസ്   ഉദ്യോഗസ്ഥർ ജോലി സമയത്ത് നേരിടുന്ന മാനസിക സമ്മർദങ്ങൾ, ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി മാനസിക വെല്ലുവിളി നേരിടുന്ന ഒരു വ്യക്തിയെ   എങ്ങനെ സമീപിക്കാം  തുടങ്ങിയ വിഷയങ്ങളിൽപോലീസ് ഉദ്യോഗസ്ഥർക്ക്ബോധവൽക്കരണം നൽകുകയായിരുന്നു  മാനസികാരോഗ്യദിനാചരണ പരിപാടിയുടെ  ലക്ഷ്യം.  തുടർന്ന് ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ സയൻസ് സീനിയർ കൺസൾട്ടന്റും, മേധാവിയുമായ ഡോ. റിങ്കൂ തെരേസ ജോസ്,  കൺസൾട്ടൻ്റുമാരായ  ഡോ. വിനീത വി. ജോസ്,   ഡോ. മനു എൻ. എ., ക്ലിനിക്കൽ സൈക്കോളജിസ്റ്റ്  ദിവ്യ അജയ്, കൗൺസിലിംഗ് സൈക്കോളജിസ്റ്റ്  ജെയ്‌സിൽ ജേക്കബ്,ഡോ.ബി. എ അഷിമ അസീസ്, ഡോ. മരിയ എം ജെ, ഡോ. ഫെക്‌സാ ലിസ് ബെന്നി എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചു.സബ് ഇൻസ്‌പെക്ടർ മാരായ ബേബി കെ. ജി., സിബി അച്ചുതൻ, കെ. ആർ. ജയചന്ദ്രൻ എന്നിവർ അവരുടെ പോലീസ് സർവീസിൽ ഉണ്ടായ അനുഭവങ്ങൾ പങ്കുവെച്ചു. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img