01:26pm 26 July 2026
NEWS
ചെറിയനാട് ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി
17/07/2026  07:26 PM IST
nila
ചെറിയനാട് ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി

ചെറിയനാട്: കർക്കടകമാസത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനുമുള്ള ആയുർവേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ചെറിയനാട് ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ
അബ്ദുൾ ജബ്ബാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
​പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഷീദ് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം  തുളസി സുദർശൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്മിത റജി, എച്ച്.എം.സി  അംഗം ജോൺ ജോർജ്ജ്,യോഗാചാര്യൻ  ഉമേഷ് ഉണ്ണികൃഷ്ണൻ 
എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
​ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഡോ. നൈസി ഖാൻ കർക്കടകമാസ ആരോഗ്യ പരിപാലനത്തെക്കുറിച്ച് ക്ലാസ് നയിച്ചു. ആയുർവേദ വിധിപ്രകാരമുള്ള പഥ്യങ്ങളും ദിനചര്യകളും അവർ വിശദീകരിച്ചു. കർക്കടകക്കാലത്തെ പ്രധാന ഭക്ഷണരീതിയായ 'പത്തില' ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ കറിക്കൂട്ടുകളുടെ പ്രദർശനവും ഇതോടൊപ്പം നടന്നു. പങ്കെടുത്തവർക്കായി ഔഷധക്കഞ്ഞിയും (ഔഷധ പായസം) വിതരണം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.