NEWS
ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ ബോധവൽക്കരണ ക്ലാസ് നടത്തി.
14/07/2026 07:10 PM IST
NILA

ചെങ്ങന്നൂർ: ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ പുതിയ അധ്യയന വർഷത്തെ ഒന്നാം വർഷ നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി ചെങ്ങന്നൂർ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ മുഖ്യ പ്രഭാഷകനായി പങ്കെടുത്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സ്മിത ശശിധരൻ സ്വാഗതം ആശംസിച്ചു. കോളേജിലെ വിവിധ വകുപ്പുകളിലെ അധ്യാപകരും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. വിദ്യാർത്ഥി പ്രതിനിധി രാകേഷ് തമ്പാൻ കൃതജ്ഞത രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










