NEWS
മലയാളി വിദ്യാർത്ഥികൾക്കായി ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
08/11/2025 02:23 PM IST
nila

ദോഹ: മലയാള വിദ്യാർത്ഥികൾക്കായി ഷെയ്ഖ് അബ്ദുല്ല ബിൻ സൈദ് അൽ മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത പ്രസംഗകൻ ജോഹർ മനൂർ ക്ലാസ് നയിച്ചു.
വിശ്വാസം, വ്യക്തിത്വ നിർമ്മാണം, മൂല്യങ്ങൾ, ശീലം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി നടന്ന ക്ലാസ് വിദ്യാർത്ഥികളിൽ വലിയ ഉണർവ് സൃഷ്ടിച്ചു. യുവതലമുറയുടെ മത-സാംസ്കാരിക തിരിച്ചറിവ് ശക്തിപ്പെടുത്തുകയും മൂല്യബോധമുള്ള സമൂഹം വളർത്തുകയും ചെയ്യുകയാണ് സെന്ററിന്റെ ലക്ഷ്യം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










