08:03pm 11 November 2026
NEWS
സിഎംഎഫ്ആർഐയിൽ മത്സ്യകർഷകർക്ക് ബോധവൽകരണം
31/07/2025  03:53 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സിഎംഎഫ്ആർഐയിൽ മത്സ്യകർഷകർക്ക് ബോധവൽകരണം

കൊച്ചി: അക്വാകൾച്ചർ രം​ഗത്തെ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന മത്സ്യകർഷക ബോധവൽകരണ പരിപാടി കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ശനിയാഴ്ച നടക്കും. കൂടുമത്സ്യകൃഷി, പെൻകൾച്ചർ, അലങ്കാരമത്സ്യകൃഷി, ബയോഫ്ളോക്, മത്സ്യതീറ്റ നിർമാണം എന്നീ മേഖലകളിലെ സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തും. 

സുസ്ഥിരവും ശാസ്ത്രീയവുമായ മത്സ്യകൃഷിരീതികൾ അടുത്തറിയാനും വിദ്​ഗധരുമായി സംസാരിക്കാനും അവസരമുണ്ട്. രാവിലെ 9 മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. ഫോൺ- 8921837939.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img