06:53pm 10 November 2026
NEWS
മികച്ച പരിസ്ഥിതി ദിനാചരണത്തിനുളള അവാര്‍ഡ് : തൃക്കാക്കര അഗ്നി രക്ഷാ നിലയം സിവിൽ ഡിഫൻസിന്
01/08/2025  10:47 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
 മികച്ച പരിസ്ഥിതി ദിനാചരണത്തിനുളള അവാര്‍ഡ് :  തൃക്കാക്കര അഗ്നി രക്ഷാ നിലയം സിവിൽ ഡിഫൻസിന്

കാക്കനാട്: മികച്ച പരിസ്ഥിതി ദിനാചരണത്തിന് നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജില്ലാതല അവാർഡിന് തൃക്കാക്കര അഗ്നി രക്ഷാ നിലയം സിവിൽ ഡിഫൻസ് അർഹരായി. 
അങ്കണവാടികളിലും സ്കൂളിലും പരിസ്ഥിതി ദിനാചരണം നടത്തിയതിനാണ് അവാർഡ് പരിഗണിച്ചത്. ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷിൽ നിന്നും  സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ സിജു.ടി. ബാബു, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ പി.എം മാഹിൻകുട്ടി എന്നിവർ അവാർഡ് ഏറ്റുവാങ്ങി. നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ജില്ലാ കോർഡിനേറ്റർ രഞ്ജിത് കൊച്ചുവീടൻ,
ജില്ലാ ഫയർ ഓഫീസർ കെ.ഹരികുമാർ, തൃക്കാക്കര സ്റ്റേഷൻ ഓഫീസർ ബി.ബൈജു, ഫയർ ഓഫീസർ എം.പി.നിസാം,സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡൻ മാത്യൂ.സി.ജോർജ്, ഡെപ്യൂട്ടി ഡിഫൻസ് ഡിവിഷണൽ വാർഡൻ നിമ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img