10:07am 09 November 2026
NEWS
AWAQ ഭാരവാഹികളെ തെരെഞ്ഞെടുത്തു
23/04/2025  04:30 PM IST
nila
AWAQ  ഭാരവാഹികളെ തെരെഞ്ഞെടുത്തു

ദോഹ:ഖത്തറിൽ കായിക രംഗത്ത്പ്രവർത്തിക്കുന്നവരുടെ നേതൃത്വത്തിൽ     AWAQ  ( Arm wrestling Association Qatar)  സംഘടന രൂപീകരിച്ചു. അറുപതോളം  ആളുകൾ  പങ്കെടുത്ത  ചടങ്ങിൽ  പ്രസിഡണ്ടായി  മുജീബ് റഹ്മാൻ  മലപ്പുറം, സെക്രട്ടറി സജാദ്  തൃശൂർ , ട്രഷറർ അഹമ്മദ്  സയീദ്   മലപ്പുറം  , കോർഡിനേറ്റർ   ഷബീർ. എ.കെ കോഴിക്കോട്, എന്നിവരെ  തെരഞ്ഞടുത്തു. എക്സിക്യൂട്ടീവ്  അംഗങ്ങൾ ആയി  നെജാദ് ടി.പി കണ്ണൂർ, അഫ്‌സൽ കോഴിക്കോട് , ഗഫൂർ കർവ കോഴിക്കോട് , ഫൈസൽ തൃശൂർ ,ഷബീർ മലപ്പുറം, അനൂപ് കോഴിക്കോട് , റബീഹ് റഹ്മാൻ മലപ്പുറം, നിജോ തൃശൂർ, ഫാസിൽ തൃശൂർ, സക്കീർ തൃശൂർ, ബിജോയ്  തൃശൂർ, അനീഷ് കോഴിക്കോട് എന്നിവരെയും അഡ്വൈസറി  ബോർഡ് അംഗങ്ങൾ ആയി  ജോജോ തൃശൂർ, ഷഹീൻ തൃശൂർ, നിസാർ കോഴിക്കോട്  എന്നിവരേയും തെരഞ്ഞെടുത്തു.
ദോഹയിലെ  ഏഷ്യൻ  ടൌൺ   പ്ലാസ  മാളിലെ  മെസ് കഫെ റസ്‌റ്ററന്റിൽ  വെച്ച്  നടന്ന  പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഖത്തറിലെ കായിക പ്രേമികളുടെയും പഞ്ചഗുസ്തി പ്രേമികളുടെയും  പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തിൽ  വർഷങ്ങളായി ഖത്തർ ആം റസ്‌ലിങ്   രംഗത്ത് പ്രവൃത്തിക്കുന്ന എല്ലാവരെയും ഒരു കുടക്കീഴിൽ  കൊണ്ടുവരുന്നതിനായി  AWAQ  എന്ന സംഘന  രൂപീകരിച്ചത്. ചടങ്ങിൽ
 ICBF ലീഗൽ  സെൽ അഡ്വൈസറി  ചെയർമാൻ അഡ്വക്കറ്റ്  ജാഫർ ഖാൻ, ചാലിയാർ ദോഹ  അഡ്വൈസറി കമ്മിറ്റി  ചെയർമാൻ സമീൽ അബ്ദുൽ വാഹിദ് എന്നിവർ  മുഖ്യ പ്രഭാഷണങ്ങൾ നടത്തി , ചടങ്ങിൽ  ലോഗോ  പ്രകാശനവും നടന്നു .ലോഗോ നിർമാണത്തിനും  പോസ്റ്റർ നിർമാണത്തിനും  സഹകരിച്ചവരെ ചടങ്ങിൽ  ആദരിച്ചു. ജോജോ കൊമ്പൻ  സ്വാഗതവും കോർഡിനേറ്റർ ഷബീർ കോഴിക്കോട് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img