09:06am 21 July 2024
NEWS
കേന്ദ്രമന്ത്രിമാരുടെ ശരാശരി ആസ്തി 107 കോടി; 99 ശ​ത​മാ​നം പേ​രും കോ​ടീ​ശ്വ​ര​ന്മാ​ർ

12/06/2024  12:12 PM IST
സണ്ണി ലൂക്കോസ് ചെറുകര
കേന്ദ്രമന്ത്രിമാരുടെ ശരാശരി ആസ്തി 107 കോടി; 99 ശ​ത​മാ​നം പേ​രും കോ​ടീ​ശ്വ​ര​ന്മാ​ർ

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യ പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ 99 ശ​ത​മാ​നം പേ​രും കോ​ടീ​ശ്വ​ര​ന്മാ​ർ. ആ​റു​പേ​ർ​ക്ക് 100 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ സ്വ​ത്തു​ണ്ട്. കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ ശ​രാ​ശ​രി ആ​സ്തി 107.94 കോ​ടി രൂ​പ​യാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ് (എ.​ഡി.​ആ​ർ) ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഗ്രാ​മ​വി​ക​സ​ന-​വാ​ർ​ത്താ​വി​നി​മ​യ സ​ഹ​മ​ന്ത്രി ഡോ. ​ച​ന്ദ്ര​ശേ​ഖ​ർ പെ​മ്മ​സാ​നി​യാ​ണ് മ​ന്ത്രി​മാ​രി​ലെ കോ​ടാ​നു​കോ​ടീ​ശ്വ​ര​ൻ. 5598.65 കോ​ടി രൂ​പ​യു​ടെ ജം​ഗ​മ ആ​സ്തി​ക​ളും 106.82 കോ​ടി​യു​ടെ സ്ഥാ​വ​ര സ്വ​ത്തും ഉ​ൾ​പ്പെ​ടെ 5705.47 കോ​ടി​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ സ​മ്പാ​ദ്യം.

വാ​ർ​ത്താ​വി​നി​മ​യം, വ​ട​ക്കു കി​ഴ​ക്ക​ൻ മേ​ഖ​ല വി​ക​സ​ന കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യാ​ണ് കോ​ടീ​ശ്വ​ര​ന്മാ​രി​ലെ ര​ണ്ടാ​മ​ൻ-​ആ​സ്തി 424.75 കോ​ടി. ഘ​ന​വ്യ​വ​സാ​യം, സ്റ്റീ​ൽ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​ക്ക് 217.23 കോ​ടി​യു​​ടെ സ്വ​ത്തു​ണ്ട്. റെ​യി​ൽ​വേ, വാ​ര്‍ത്താ​വി​ത​ര​ണം, ഇ​ല​ക്ട്രോ​ണി​ക്‌​സ്, ഐ.​ടി മ​ന്ത്രി അ​ശ്വി​നി ​വൈ​ഷ്ണ​വി​ന്റെ ആ​സ്തി 144.12 കോ​ടി​യാ​ണ്. സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്-​പ​ദ്ധ​തി നി​ര്‍വ​ഹ​ണം, ന​യ​രൂ​പ​വ​ത്ക​ര​ണം, സാം​സ്‌​കാ​രി​കം വ​കു​പ്പു​ക​ളു​ടെ സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള റാ​വു ഇ​ന്ദ്ര​ജി​ത് സി​ങ്ങി​ന് 121.54 കോ​ടി​യാ​ണ് സ​മ്പാ​ദ്യം. വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​ന് 110.95 കോ​ടി രൂ​പ​യു​ടെ​യും സ്വ​ത്തു​ണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL