01:37am 24 October 2026
NEWS
ഓട്ടോണമസ് ഇ-മോബിലിറ്റി ഫോറം 2026: സിൽവർ സ്പോൺസറായി മുവാസലാത്ത്


08/09/2026  10:44 AM IST
nila
ഓട്ടോണമസ് ഇ-മോബിലിറ്റി ഫോറം 2026: സിൽവർ സ്പോൺസറായി മുവാസലാത്ത്

ദോഹ: ദോഹ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) ഇന്ന് (സെപ്റ്റംബർ 7) തുടക്കമാകുന്ന രണ്ടാമത് ഓട്ടോണമസ് ഇ-മോബിലിറ്റി ഫോറത്തിന്റെ (AEMOB 2026) സിൽവർ സ്പോൺസറായി മുവാസലാത്ത് (കർവ) പങ്കാളിയാകുന്നു. സെപ്റ്റംബർ 9 വരെ നീളുന്ന ഫോറത്തിൽ സുസ്ഥിരവും ആധുനികവുമായ യാത്രാസൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ കമ്പനിയുടെ സാങ്കേതിക മുന്നേറ്റങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കും.
​ഖത്തറിലെ പൊതുഗതാഗത രംഗത്ത് സുരക്ഷിതവും സ്മാർട്ടുമായ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിലും ഭാവി യാത്രാ പദ്ധതികൾ രൂപീകരിക്കുന്നതിലും മുവാസലാത്തിന്റെ പങ്ക് വ്യക്തമാക്കുന്ന ചർച്ചകളിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കും. മുവാസലാത്തിന്റെ ഐ.ടി വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഹമേദ് അൽഷൈബാനി, ടെക്നിക്കൽ അഫയേഴ്സ് ആന്റ് ഇന്നൊവേഷൻ മാനേജർ ഡോ. റഫാ അൽഅറൂഖി എന്നിവർ വിവിധ പാനൽ ചർച്ചകളിൽ കമ്പനിയെ പ്രതിനിധീകരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img