09:31pm 07 September 2026
NEWS
വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരുക്ക്
21/04/2026  10:09 AM IST
nila
വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരുക്ക്.

ചെങ്ങന്നൂർ: വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരുക്ക്.
 തിരുവൻവണ്ടൂർ ഇരമല്ലിക്കര റോഡിൽ അച്ചിലേത്ത് പടിക്കലാണ് കഴിഞ്ഞ രാത്രി 11 മണിയോടെ അപകടം ഉണ്ടായത്.
പ്രാവിൻ കൂട് ഭാഗത്തു നിന്നും ഇരമല്ലിക്കരയ്ക്ക് എത്തിയ കാറും ഇരമല്ലിക്കര ഭാഗത്തു നിന്നും വന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ശക്തമായ ഇടിയിൽ വാഹനങ്ങൾ ദിശമാറിയാണ് കിടന്നിരുന്നത്. ഓട്ടോറിക്ഷ ഡ്രൈവറിൻ്റെ മൂക്കിന് സാരമായ പരിക്കേറ്റു. പരിക്കേറ്റ ഇയാളെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .യാത്രക്കാരെ ഇരമല്ലിക്കരയിൽ ഇറക്കിയ ശേഷം തിരികെ വരികയായിരുന്നു ഓട്ടോറിക്ഷാ. ഓട്ടോറിക്ഷയുടെ മുൻവശം ഭാഗികമായി തകർന്നിട്ടുണ്ട്. കാറിൻ്റെ വലതുഭാഗവും തകർന്ന നിലയിലാണ്.
ചെങ്ങന്നൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.