10:18pm 09 May 2026
NEWS
അയൽവാസിയായ യുവതിയെ ബലാത്സം​ഗം ചെയ്ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
09/05/2026  11:40 AM IST
nila
അയൽവാസിയായ യുവതിയെ ബലാത്സം​ഗം ചെയ്ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

പത്തനംതിട്ട: അയൽവാസിയായ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. അടൂർ സ്വദേശി വിനോദ് (43)ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അടൂർ പൊലീസ് കഴിഞ്ഞ രാത്രിയിലാണ് പിടികൂടിയത്. ഓട്ടോ ഡ്രൈവറായും മിൽമയുടെ ടാങ്കർ ലോറി ഡ്രൈവറായും ജോലി ചെയ്യുന്ന വിനോദ് കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനാണ് അയൽവാസിയായ യുവതിയെ ബലാത്സം​ഗം ചെയ്തത്. 

വസ്ത്രശാലയിൽ പോകാനായി യുവതി വിനോദിന്റെ ഓട്ടോ വിളിക്കുകയായിരുന്നു. യാത്രയ്ക്കിടെ ലൈസൻസ് വീട്ടിൽ മറന്നുവെച്ചു എന്ന് വിശ്വസിപ്പിച്ച് പ്രതി യുവതിയെ സ്വന്തം വീട്ടിലെത്തിച്ചു. അവിടെ വെച്ച് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധരഹിതയാക്കിയ ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.

പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ യുവതിയെ നിരന്തരം ബുദ്ധിമുട്ടിച്ചു. ഭീഷണി സഹിക്കവയ്യാതെ യുവതി പ്രതിയുടെ ഭാര്യയോട് കാര്യങ്ങൾ വെളിപ്പെടുത്തി. ഇതിന്റെ വൈരാഗ്യത്തിൽ പ്രതി യുവതിയെ ടാങ്കർ ലോറിയിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായും പരാതിയിലുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img