10:56pm 09 November 2026
NEWS
ഓട്ടിസ്റ്റിക് പ്രൈഡ് ദിനാഘോഷം സംഘടിപ്പിച്ചു
18/06/2025  05:47 PM IST
നാസർ
ഓട്ടിസ്റ്റിക് പ്രൈഡ് ദിനാഘോഷം സംഘടിപ്പിച്ചു

തിരുവനന്തപുരം:  ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഓട്ടിസ്റ്റിക് പ്രൈഡ് ദിനാഘോഷം സംഘടിപ്പിച്ചു.  ഓട്ടിസം ബാധിച്ച വ്യക്തികളുടെ വിവിധങ്ങളായ കഴിവുകളെ അംഗീകരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സെന്ററില്‍ ദിനാഘോഷം സംഘടിപ്പിച്ചത്.   ദിനാഘോഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം സീനിയര്‍ റെസിഡന്റ് ഡോ. അനു മറിയം തോമസ് ഉദ്ഘാടനം ചെയ്തു. ദിനാഘോഷത്തിന്റെ ഭാഗമായി ഓട്ടിസത്തെക്കുറിച്ച് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ചടങ്ങില്‍ ഡോ.അനു മറിയം തോമസിനെ ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ ആദരിച്ചു.  തുടര്‍ന്ന് സെന്ററിലെ ഓട്ടിസം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഓട്ടന്‍തുള്ളല്‍, ഫാന്‍സി ഡ്രസ്, കവിതാപാരായണം, സിനിമാറ്റിക് ഡാന്‍സ്, ലളിതസംഗീതം, സംഘഗാനം തുടങ്ങി വിവിധ വിഭാഗങ്ങളിലെ കലാപ്രകടനം ദിനാഘോഷത്തിന് മാറ്റുകൂട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img