08:15am 13 November 2026
NEWS
എസ്‌ഐആറില്‍ പങ്കെടുത്ത് ഓട്ടിസംബാധിതരായ കുട്ടികള്‍ ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ഈ കുട്ടികള്‍ കളക്ടറെ സന്ദര്‍ശിച്ചു
03/12/2025  07:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എസ്‌ഐആറില്‍ പങ്കെടുത്ത് ഓട്ടിസംബാധിതരായ കുട്ടികള്‍ ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ഈ കുട്ടികള്‍ കളക്ടറെ സന്ദര്‍ശിച്ചു
HIGHLIGHTS

എറണാകുളം ജില്ലാ കളക്ടര്‍ പ്രിയങ്ക ജി, ജീവനീയം സ്ഥാപകയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. രശ്മി പ്രമോദ് എന്നിവരോടൊപ്പം ജീവനീയത്തിലെ കുട്ടികളും അവരുടെ മാതാപിതാക്കളും ജീവനീയം പ്രതിനിധികളും

കാക്കനാട്: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ജീവനിയം ഓട്ടിസം ഹോസ്പിറ്റല്‍ ആന്‍ഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പതിനേഴ് ഓട്ടിസംബാധിതരായ കുട്ടികള്‍ ജില്ലാ കളക്ടര്‍ പ്രിയങ്ക ജി, അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഈ വര്‍ഷത്തെ ഭിന്നശേഷിദിനത്തിന്റെ ഇതിവൃത്തമായ ഇന്‍ക്ലൂസിവിറ്റി ആന്‍ഡ് സോഷ്യല്‍ പ്രോഗ്രസ്സിന്റെ ഭാഗമായി വരാനിരിക്കുന്ന തെരഞ്ഞുടപ്പിനു മുന്നോടിയായുള്ള (എസ്‌ഐആര്‍) സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ബിഎല്‍ഓമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ജീവനീയത്തില്‍ നിന്നുള്ള അഞ്ചു കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘമാണ് കളക്ടറെ സന്ദര്‍ശിച്ചത്. 18 വയസ്സിനു മുകളിലുള്ള കുട്ടികളാണ് എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. ഓട്ടിസവും ഭിന്നശേഷിയുമുള്ള കുട്ടികളാണെന്നു കരുതി അവര്‍ക്ക് ഒരു അവസരവും നിഷേധിക്കരുതെന്നും കുട്ടികള്‍ക്ക് മാക്‌സിമം എക്‌സ്‌പോഷര്‍ കൊടുക്കുകയും അവരുടെ കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും കളക്ടര്‍ പറഞ്ഞു. വ്യത്യസ്ത ശേഷിയുള്ള കുട്ടികളും സാമൂഹിക ഉത്തരവാദിത്തമുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ കഴിവുള്ളവരാണെന്നതിന് ഈ പങ്കാളിത്തം ഉദാഹരണമായെന്ന് അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ പറഞ്ഞു. ഓട്ടിസംബാധിതരായ കുട്ടികളും ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളും നേരിടുന്ന പഠന-സാമൂഹിക വെല്ലുവിളികളെക്കുറിച്ചും ജീവനീയം നല്‍കുന്ന പ്രത്യേക വിദ്യാഭ്യാസം, തെറാപ്പി, സപ്പോര്‍ട്ട് സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചും ചടങ്ങില്‍ ജീവനീയം സ്ഥാപകയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. രശ്മി പ്രമോദ് വിശദീകരിച്ചു. പങ്കെടുത്ത കുട്ടികളില്‍ ചിലര്‍ അവര്‍ സ്വയം തയ്യാറാക്കിയ കരകൗശലവസ്തുക്കള്‍ കളക്ടര്‍ക്കു സമ്മാനിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img