02:40pm 10 November 2026
NEWS
ഓട്ടിസം ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
13/07/2025  10:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓട്ടിസം ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
HIGHLIGHTS

റോട്ടറി ഡിസ്ട്രിക്റ്റ് 3205 ആസ്റ്റര്‍ മെഡ്‌സിറ്റിയുമായി സഹകരിച്ച് ആസ്റ്റര്‍മെഡ്‌സിറ്റി നോളഡ്ജ് ഹബ്ബില്‍ സംഘടിപ്പിച്ച ഓട്ടിസം ബോധവല്‍ക്കരണ സെമിനാര്‍ റോട്ടറി ഡിസ്ട്രിക്റ്റ് 3205 ഗവര്‍ണ്ണര്‍ ഡോ.ജി. എന്‍ രമേഷ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. എം നാരായണന്‍, ഡോ. ജീസണ്‍ സി. ഉണ്ണി, ഹറോള്‍ഡ് ബി. സാന്ദ്രസാഗര, ജെ. ജെ തോമസ്, സുധിന്‍, തേജസ്, ഡോ. അനിതാ വിജയന്‍, ഡോ. മരിയ ഗ്രേസ് തെരേസാ, ഡോ. മഞ്ജു ജോര്‍ജ്ജ്,  ഡോ. നിമ്മി ജോസഫ് തുടങ്ങിയവര്‍ സമീപം

കൊച്ചി: റോട്ടറി ഡിസ്ട്രിക്റ്റ് 3205 ആസ്റ്റര്‍ മെഡ്‌സിറ്റിയുമായി സഹകരിച്ച്  ഓട്ടിസം ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ആസ്റ്റര്‍മെഡ്‌സിറ്റി നോളഡ്ജ് ഹബ്ബില്‍ നടന്ന സെമിനാര്‍ റോട്ടറി ഡിസ്ട്രിക്റ്റ് 3205 ഗവര്‍ണ്ണര്‍ ഡോ.ജി. എന്‍ രമേഷ് ഉദ്ഘാടനം ചെയ്തു. ഓട്ടിസം ബാധിച്ചവരെ മാറ്റിനിര്‍ത്താതെ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സമുഹത്തിന് കടമയുണ്ടെന്ന് ഡോ. ജി.എന്‍ രമേഷ് പറഞ്ഞു. റോട്ടറി ഡിസ്ട്രിക് 3205 ന്റെ നേതൃത്വത്തില്‍ ഓട്ടിസം സെന്റര്‍ ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്. നടപ്പിലാക്കാന്‍ വളരെ ബുദ്ധിട്ടുള്ള കാര്യമാണെങ്കിലും തങ്ങളുടെ ഏറ്റവും വലിയ സ്വപ്‌നാമയ സെന്റര്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. ജീസണ്‍ സി. ഉണ്ണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  റോട്ടറി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഹറോള്‍ഡ് ബി. സാന്ദ്രസാഗര,  സോണല്‍ കോര്‍ഡിനേറ്റര്‍ ഡോ. എം. നാരായണന്‍,  ജെ. ജെ തോമസ്, സുധിന്‍, തേജസ് എന്നിവര്‍ സംസാരിച്ചു. ഡോ. അനിതാ വിജയന്‍, ഡോ. മരിയ ഗ്രേസ് തെരേസാ, ഡോ. ജീസണ്‍ സി. ഉണ്ണി, ഡോ. മഞ്ജു ജോര്‍ജ്ജ്,  ഡോ. നിമ്മി ജോസഫ്,  മാരീന്‍ പുന്നന്‍, റിയാ റോസ്, ചിത്ര, റെയ്‌നു എന്നിവര്‍ ഓട്ടിസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ നടന്ന ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കി. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img