11:45pm 10 November 2026
NEWS

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ഹണി ഭാസ്‌കർ

21/08/2025  06:21 AM IST
nila
 രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ഹണി ഭാസ്‌കർ

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ​ഗുരുതര ആരോപണം ഉയർത്തി  എഴുത്തുകാരി ഹണി ഭാസ്‌കർ രം​ഗത്ത്.  രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാമെന്ന് ഹണി ഭാസ്കർ പറയുന്നു. കോൺ​ഗ്രസിലെ വനിതാ പ്രവർത്തകർ പോലും രാഹുലിന്റെ ഇരകളാണെന്നും ഹണി ഭാസ്കർ വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാമിൽ തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെ കുറിച്ച് രാഹുൽ അയാളുടെ സുഹൃത്തുക്കളോട് മോശമായി പറഞ്ഞെന്നും ഹണി ഭാസ്കർ ആരോപിക്കുന്നു.  രാഹുലിനെതിരേ നിയമനടപടികളുമായി പോകുന്നതിനെ കുറിച്ച് നിലവിൽ ആലോചിച്ചിട്ടില്ലെന്ന് പറഞ്ഞ ഹണി ഭാസ്കർ, രാഹുലിന് ധൈര്യമുണ്ടെങ്കിൽ തനിക്കെതിരേ മാനനഷ്ടക്കേസ് നൽകട്ടെയെന്നും കൂട്ടിച്ചേർത്തു. 

ഇൻസ്റ്റഗ്രാമിൽ തന്നോട് ചാറ്റ് ചെയ്ത ശേഷം, രാഹുൽ അയാളുടെ സുഹൃത്തുകളോട് ഇതേകുറിച്ച് മോശമായി പറയുകയായിരുന്നു എന്ന് ഹണി ഭാസ്കർ വെളിപ്പെടുത്തി. യാത്രയെ കുറിച്ച് ചോദിച്ചാണ് രാഹുൽ ആദ്യമായി തനിക്ക് മെസേജ് അയയ്ക്കുന്നത്. എന്നാൽ, പിന്നീട് മറ്റ് സ്ഥലങ്ങളിൽ ചെന്ന് അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് പ്രൊജക്ട് ചെയ്ത് കാണിച്ചത്. അയാൾ ഇത് പറഞ്ഞ ആളുകൾ തന്നെയാണ് ഈ വിവരം എന്നെ അറിയിച്ചത്. ഈ പ്രവർത്തി തന്നെ അങ്ങേയറ്റം അശ്ലീലമല്ലേയെന്നാണ് ഹണി ചോദിക്കുന്നത്. ഇക്കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഹണി പങ്കുവെച്ചിരുന്നു. രാഹുലിന്റെ സ്വഭാവം മോശമാണെന്ന് തോന്നിയതിനാൽ തന്നെ പിന്നീട്‌ സംസാരിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാമെന്നും, വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ പരാതി നൽകുമെന്നും ഹണി ഭാസ്‌കർ പറയുന്നു. വേറെ ആരുമായും തനിക്ക് ബന്ധമില്ലെന്നും എന്റെ സ്‌നേഹം നിനക്ക് മാത്രമാണെന്നുമാണ് രാഹുൽ സമീപിച്ചിട്ടുള്ള എല്ലാ സ്ത്രീകളോടും പറയുന്നതെന്നാണ് ഞാൻ കേട്ടിരിക്കുന്നത്. എന്റെ സുഹൃത്തുക്കൾക്ക് തന്നെ അനുഭവമുണ്ട്. ഇയാൾ കാണിക്കുന്ന സ്‌നേഹം സത്യമാണെന്നാണ് ഇരകൾ വിചാരിക്കുന്നതും. എന്നാൽ, അതല്ല യാഥാർഥ്യമെന്ന് ജനങ്ങളോട് പറയേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. ഈ പറയുന്ന വൃത്തികേടിലേക്ക് ഇനി ഒരു സത്രീ കൂടി പെടരുതെന്നാണ് ചിന്തിക്കുന്നതെന്നും ഹണി ഭാസ്‌കർ പറഞ്ഞു.

രാഹുലിന്റെ സ്വഭാവ ദൂഷ്യങ്ങളെ കുറിച്ച് ലോക്സഭാം​ഗമായ ഷാഫി പറമ്പിലിന് അറിയാമെന്നും ഹണി ഭാസ്കർ പറയുന്നു. രാഹുലിനെസംരക്ഷിക്കുന്നത് ഷാഫിയാണ്.  രാഹുലിനെതിരേ പലരും ഷാഫിക്ക് പരാതി നൽകിയിട്ടുണ്ട്. അയാളിൽ എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുകയാണെന്നും ഹണി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img