10:36pm 10 November 2026
NEWS
ഓസ്ട്രേലിയന്‍ മലയാളികളുടെ മലയാളീപത്രം ഡോട് കോം ഡോട് എയു എം മുകുന്ദന്‍ പ്രകാശിപ്പിച്ചു
06/08/2025  06:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓസ്ട്രേലിയന്‍ മലയാളികളുടെ മലയാളീപത്രം ഡോട് കോം ഡോട് എയു എം മുകുന്ദന്‍ പ്രകാശിപ്പിച്ചു

ഓസ്ട്രേലിയ: പ്രധാനമായും ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഓഷിയാന രാജ്യങ്ങളിലെ മലയാളികള്‍ക്കായി സിഡ്‌നി ആസ്ഥാനമായി കഴിഞ്ഞ 15 വര്‍ഷമായി പ്രസിദ്ധീകരിച്ചു വരുന്ന മലയാളീപത്രം പുതിയ മാനേജ്‌മെന്റിനു കീഴില്‍ നവീകരിച്ച ഇ-പതിപ്പ് wwww.malayaleepathrm.com.au തൃശൂരില്‍ പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ പ്രകാശിപ്പിച്ചു. www.malayaleepathram.com എന്ന യുഎര്‍എല്ലിലും ലഭ്യമാക്കിയിരിക്കുന്ന നവീകരിച്ച പതിപ്പ് പുതിയ രൂപകല്‍പ്പനയിലും സമൃദ്ധമായ ഉള്ളടക്കത്തിലും സമ്പന്നമാണെന്ന് ചീഫ് എഡിറ്റര്‍ ഡോ. ബാബു ഫിലിപ്പ് അഞ്ചനാട്ട് പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങള്‍ക്കൊപ്പം വനിത, വാഹനം, യാത്ര, കൃഷി, സര്‍ഗസൃഷ്ടികള്‍, ആഹാരം, സിനിമ, വൈവാഹികം തുടങ്ങിയ വിഭാഗങ്ങളും നവീകരിച്ച പതിപ്പിന്റെ ഭാഗമാണെന്ന് ക്രിയേറ്റീവ് എഡിറ്റര്‍ അസ്ലം ബഷീര്‍ അറിയിച്ചു. ജൂണ്‍ 12-ന് കേരള നിയമസഭാ സ്പീക്കര്‍ പ്രതീകാത്മക പ്രകാശനം നിര്‍വഹിച്ച മലയാളീപത്രത്തിന്റെ പൂര്‍ണതോതിലുള്ള ഇ-പതിപ്പാണ് ഈ യൂആര്‍എല്ലുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്. വൈകാതെ പത്രത്തിന്റെ ഭാഗമായി യുട്യൂബ് ചാനലും തയ്യാറാകുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: contact@malayaleepathram.com

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img