
ദോഹ: ഖത്തറിലെ സാമൂഹിക-ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വലിയ സ്വാധീനം ചെലുത്തി എൻഡോവ്‌മെന്റ് വകുപ്പ് (ഔഖാഫ്). 2025-ലെ റിപ്പോർട്ട് പ്രകാരം ലക്ഷക്കണക്കിന് ആളുകളാണ് വഖഫ് ഫണ്ടിലൂടെ വിവിധ സഹായങ്ങൾക്ക് അർഹരായത്.ഡയാലിസിസ്, അവയവം മാറ്റിവെക്കൽ, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾ ബാധിച്ച 12,600-ഓളം രോഗികൾക്ക് ചികിത്സാ സഹായം നൽകി. 2,755 ഭിന്നശേഷിക്കാർക്കും ഓട്ടിസം ബാധിച്ചവർക്കും പ്രത്യേക പിന്തുണ ലഭ്യമാക്കി.വിദേശ രാജ്യങ്ങളിലുള്ള 9.7 ലക്ഷത്തോളം പേർക്ക് വിദ്യാഭ്യാസ പദ്ധതികളുടെ പ്രയോജനം ലഭിച്ചു. കൂടാതെ രാജ്യത്തിനകത്തെ 2,320 വിദ്യാർത്ഥികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിനും 356 പേർക്ക് ഉന്നത വിദ്യാഭ്യാസത്തിനും സഹായം നൽകി.ഏഴ് പുതിയ നിക്ഷേപ പദ്ധതികൾ പൂർത്തിയാക്കി. 38 പുതിയ പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നു. ഇതിലൂടെ ലഭിക്കുന്ന വരുമാനം വരും വർഷങ്ങളിൽ കൂടുതൽ സേവന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും











