10:18pm 10 November 2026
NEWS
2025 ആഗസ്റ്റ് 15 ഭരണഘടന അവകാശ സംരക്ഷണ ദിനം
14/08/2025  07:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
2025 ആഗസ്റ്റ് 15  ഭരണഘടന  അവകാശ സംരക്ഷണ  ദിനം
HIGHLIGHTS

ആഗസ്റ്റ് 15, ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശങ്ങളുടെ സംരക്ഷണ ദിനമായി ആചരിക്കാൻ കെആർഎൽസി സി.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ മിഷനറിമാർക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും വർദ്ധിച്ചു വരുന്ന ആക്രമണങ്ങൾ വലിയ ആശങ്കയും ഭീതിയും വളർത്തുകയാണ്.  ഈ ആക്രമണങ്ങൾക്ക് ഭരണകൂടങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നൽകുന്നത് ഖേദകരമാണ്. മതപരിവർത്തനം എന്ന ആരോപണമാണ് അക്രമങ്ങൾക്ക് മറയായി ഉയർത്തിക്കാട്ടുന്നത്. ഇന്ത്യയുടെ ഭരണഘടന ഉറപ്പുനല്കുന്ന മത സ്വാതന്ത്ര്യവും മൗലീക അവകാശങ്ങളും നിരന്തരം നിരാകരിക്കപ്പെടുകയും ചെയ്യുന്ന  സാഹചര്യത്തിലാണ് ഭരണഘടനാ അവകാശ ദിനമായി ആചരിക്കുന്നത്. എല്ലാ ഇടവകകളിലും രാവിലെ ദേശീയ പതാക ഉയർത്തുകയും ഭരണഘടനയുടെ ആമുഖം വായിച്ച് ഏറ്റുചൊല്ലുകയും ചെയ്യണം. കെ എൽ സിഎയും മറ്റ് സാമൂഹിക സമുദായ സംഘടനകളും അൽമായ ശുശ്രൂഷ സമിതിയും ബിസിസി കേന്ദ്ര സമിതിയും ഇതിന് നേതൃത്വം നല്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img