11:44am 13 November 2026
NEWS
എനിക്ക് നിന്നെ ഗർഭിണിയാക്കണം; രാഹുൽ മാങ്കൂട്ടത്തിലിന് വിനയായി വീണ്ടും വാട്‌സാപ്പ് ചാറ്റും ശബ്ദരേഖയും
24/11/2025  03:15 PM IST
nila
എനിക്ക് നിന്നെ ഗർഭിണിയാക്കണം; രാഹുൽ മാങ്കൂട്ടത്തിലിന് വിനയായി വീണ്ടും വാട്‌സാപ്പ് ചാറ്റും ശബ്ദരേഖയും

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും വിവാദത്തിൽ. രാഹുൽ മാങ്കൂട്ടത്തിലും യുവതിയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റും ശബ്ദരേഖയും വീണ്ടും പുറത്തുവന്നതോടെയാണ് വിവാദം കത്തുന്നത്. ആദ്യം പുറത്തുവന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദ​രേഖ വിവാദമായതോടെ രാഹുലിനെ കോൺ​ഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു. വിവാദം കെട്ടടങ്ങിയതിന് പിന്നാലെ രാഹുൽ കോൺ​ഗ്രസ് വേദികളിലും പൊതു വേദികളിലും സജീവമാകുന്നതിനിടെയാണ് വീണ്ടും യുവതിയുടെ വാട്‌സാപ്പ് ചാറ്റും ശബ്ദരേഖയും പുറത്തുവന്നിരിക്കുന്നത്. 

ഗർഭഛിദ്രത്തിന് യുവതിയെ നിർബന്ധിക്കുന്നതും അസഭ്യം പറയുന്നതുമായ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. നമുക്ക് കുഞ്ഞ് വേണമെന്നാണ് രാഹുൽ യുവതിയോട് വാട്‌സ്ആപ്പിലൂടെ ആവശ്യപ്പെടുന്നത്. എനിക്ക് നിന്നെ ഗർഭിണിയാക്കണമെന്നും രാഹുൽ നിർബന്ധിക്കുന്നു. 

ഇത് നിഷേധിക്കുന്ന പെൺകുട്ടിയെ ഗർഭധാരണത്തിന് രാഹുൽ പ്രേരിപ്പിക്കുകയായിരുന്നു. ഗർഭധാരണത്തിന് ശേഷം താൻ നേരിടുന്ന ഗുരുതര ശാരീരിക മാനസിക അവശതകൾ പങ്കുവെക്കുന്ന യുവതിയെ രാഹുൽ അസഭ്യം പറയുന്നതും ശബ്ദരേഖയിലുണ്ട്. യുവതി നാടകം കളിക്കുകയാണെന്നും പറയുന്നുണ്ട്.

എല്ലാം തീരുമാനിച്ചത് രാഹുൽ അല്ലേ എന്നും അവസാന മൊമന്റിൽ എന്തുകൊണ്ടാണ് പിന്മാറുന്നതെന്നും യുവതി ചോദിക്കുമ്പോൾ രാഹുൽ വ്യക്തമായ ഉത്തരം നൽകുന്നില്ല. 'തന്റെ പ്ലാൻ ആയിരുന്നല്ലോ. ഇപ്പോഴെന്തിനാണ് ഇങ്ങനെ മാറുന്നത്. കുഞ്ഞിനെ വേണമെന്ന് പറഞ്ഞുകൊണ്ടിരുന്നത് ആരാണ്? അത് ഞാൻ ആണോ', എന്നാണ് യുവതി ചോദിക്കുന്നത്. നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതെന്നും യുവതി ചോദിക്കുന്നുണ്ട്.

എന്തിനാണ് കൊല്ലുന്ന കാര്യം പറഞ്ഞോണ്ടിരിക്കുന്നത്, നിങ്ങൾക്കല്ലേ ഇതിനെ വേണം എന്ന് പറഞ്ഞത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്നും പെൺകുട്ടി പറയുമ്പോൾ ''നിനക്കില്ലാത്ത പ്രശ്നം എന്തിനാണ് എനിക്ക്'' എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img