04:20pm 07 November 2026
NEWS
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ലേലം ഇനി 'കോർട്ട് ഓക്ഷൻസ്' ആപ്പിലൂടെ; ആദ്യ ലേലം സെപ്റ്റംബർ 28-ന്
21/09/2026  01:39 PM IST
nila
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ലേലം ഇനി കോർട്ട് ഓക്ഷൻസ് ആപ്പിലൂടെ; ആദ്യ ലേലം സെപ്റ്റംബർ 28-ന്

 


​ദോഹ:പിടിച്ചെടുത്തതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങളും യന്ത്രസാമഗ്രികളും ലേലം ചെയ്യുന്നതിനായി പുതിയ ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ച് നഗരസഭ മന്ത്രാലയവും സുപ്രീം ജുഡീഷ്യൽ കൗൺസിലും. കൗൺസിലിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ 'കോർട്ട് ഓക്ഷൻസ്' (Court Auctions) ആപ്പ് വഴിയാണ് ഇനി മുതൽ ഇലക്ട്രോണിക് ലേലങ്ങൾ നടക്കുക.
​2025 ഒക്ടോബറിൽ ഇരുസ്ഥാപനങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മാസത്തിൽ രണ്ടുതവണ വൈകുന്നേരം 4 മുതൽ 7 വരെയാണ് ലേലം നടക്കുക. ഒറ്റ ലേലത്തിൽ 100 മുതൽ 120 വരെ വാഹനങ്ങൾ വരെ ഉൾപ്പെടുത്തും. 'കോർട്ട് ഓക്ഷൻസ്' ആപ്പ് വഴി ഖത്തറി ഐ.ഡി.യും ദേശീയ വിലാസവും ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങി ആവശ്യമായ ഇൻഷുറൻസ് തുക നിക്ഷേപിച്ച് ലേലത്തിൽ പങ്കാളികളാകാം. ഇത്തരത്തിലുള്ള ആദ്യ വാഹനം ലേലം സെപ്റ്റംബർ 28 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img