04:34pm 11 November 2026
NEWS
അസ്മിനയെ കൊലപ്പെടുത്തിയ കേസിൽ കാമുകൻ ജോബി ജോർജ് അറസ്റ്റിൽ
23/10/2025  04:04 PM IST
nila
അസ്മിനയെ കൊലപ്പെടുത്തിയ കേസിൽ കാമുകൻ ജോബി ജോർജ് അറസ്റ്റിൽ

വടകര സ്വദേശി അസ്മിനയെ (35) ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. ജോബി ജോർജ് എന്ന റോയിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് പൊലീസ് പിടികൂടിയത്. ജോബി ജോർജ് മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്  ടൗൺ എസ്ഐ സജി ഷിനോബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടിയത്. 

അസ്മിന മരിച്ച വിവരം അറിഞ്ഞിട്ടില്ലെന്നാണു ജോബി ജോർജ് പൊലീസിനോടു പറഞ്ഞത്. ഇടതു കയ്യിൽ നീളത്തിൽ ആഴമുള്ള മുറിവുണ്ട്. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 6 തുന്നലിട്ടു. അസ്മിന തന്നെ വെട്ടിയെന്നു ജോബി ജോർജ് പൊലീസിനോടു പറ‍ഞ്ഞു. ആറ്റിങ്ങൽ പൊലീസെത്തി ഇയാളെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. മൊബൈൽ ഫോൺ പിന്തുടർന്നാണു ജോബി ജോർജ് നിൽക്കുന്ന സ്ഥലം പൊലീസ് മനസ്സിലാക്കിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണു ജോബി ജോലി ചെയ്യുന്ന ആറ്റിങ്ങൽ മൂന്നു മുക്കിലെ ഗ്രീൻലൈൻ ലോഡ്ജിൽ  ലോഡ്ജിലേക്കു അസ്മിനയെ കൂട്ടിക്കൊണ്ടുവന്നത്. ഭാര്യയാണെന്നാണു ജോബി ജോർജ് ലോഡ്ജിൽ പറഞ്ഞത്. രാത്രി മദ്യപിച്ചതിനു ശേഷം ഇവർ തമ്മിൽ വഴക്കുണ്ടാക്കിയിരുന്നു. ബുധനാഴ്ച രാവിലെ ഇരുവരെയും പുറത്തു കാണാത്തതിനെ തുടർന്നു ജീവനക്കാർ നോക്കിയപ്പോൾ മുറി തുറക്കാൻ കഴിഞ്ഞില്ല. പൊലീസ് എത്തി വാതിൽ തള്ളിത്തുറന്ന് അകത്തു കടന്നപ്പോഴാണ് അസ്മിനയുടെ മൃതദേഹം കണ്ടത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img