NEWS
പ്രവാസിയുടെ പറമ്പിലെ മരം മോഷ്ടിച്ച് കടത്താൻ ശ്രമം. പോലീസിൽ പരാതി നൽകി
31/10/2026 07:40 PM IST
nila

വെൺമണി: പ്രവാസിയുടെ പറമ്പിലെ മരം മോഷ്ടിക്കാൻ ശ്രമം. വെൺമണി പോലീസിൽ പരാതി നൽകി. വെൺമണി കുഴിയിലേത്ത് ഉഷസ്സിൽ ബിന്നി ജോർജ് ചാക്കോയുടെ മാമ്പ്ര പാടത്തിന് സമീപമുള്ള പറമ്പിലെ വർഷങ്ങൾ പഴക്കമുള്ള മഹാഗണി മരമാണ് ശനിയാഴ്ച രാവിലെ മുറിച്ച് കടത്താൻ ശ്രമിച്ചത്. മരം മുറിക്കുന്ന വിവരം അറിഞ്ഞ് സഹോദരൻ മംഗളം ലേഖകൻ സാം കെ ചാക്കോ സ്ഥലത്തെത്തിയപ്പോഴേക്കും മോഷ്ടാക്കൾ കടന്നു കളഞ്ഞു. വെൺമണി പോലീസിൽ പരാതി നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










