07:29pm 06 November 2026
NEWS
കൊല്ലത്ത് റയിൽവെ ട്രാക്കിൽ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട പ്രതികൾ അറസ്റ്റിൽ
22/02/2025  06:57 PM IST
nila
കൊല്ലത്ത് റയിൽവെ ട്രാക്കിൽ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട പ്രതികൾ അറസ്റ്റിൽ

കൊല്ലം കുണ്ടറയിൽ റയിൽവെ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ട പ്രതികൾ അറസ്റ്റിൽ. കുണ്ടറ സ്വദേശികളായ രാജേഷ്, അരുൺ എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് അറസ്റ്റിലായ രാജേഷും അരുണും.

കുണ്ടറയിൽ എസ്.ഐയെ ആക്രമിച്ച പ്രതികളാണ് ഇരുവരും. എന്തിന് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തത് എന്ന കാര്യങ്ങളൊക്കെ പരിശോധിച്ചു വരികയാണ്. കുണ്ടറ പോലീസ് സ്റ്റേഷനിൽ ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മധുരയിൽ നിന്ന് റെയിൽവേയുടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമടക്കം സ്ഥലത്തെത്തി വിശദമായി ചോദ്യം ചെയ്യും. കേന്ദ്ര ഏജൻസികളടക്കം സംഭവത്തെക്കുറിച്ച് പോലീസിനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img