02:45am 17 October 2026
NEWS
ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ മൃതദേഹഭാഗങ്ങൾ
06/09/2026  06:09 PM IST
nila
ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ മൃതദേഹഭാഗങ്ങൾ

പാലക്കാട്: അട്ടപ്പാടിയിൽ ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. പുതൂർ ചാവടിയൂർ ഭാഗത്താണ് മൂന്ന് ചാക്കുകളിലായി മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ഉയർന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്ഥലത്തെത്തിയ ഫോറൻസിക് സംഘം പരിശോധന നടത്തി. ചാക്കുകളിൽ ഒന്നഴിച്ചപ്പോഴാണ് രണ്ട് തലഭാഗങ്ങൾ കണ്ടെത്തിയത്. ഇതിൽ ഒരു മൃതദേഹം 30 വയസ്സിന് മുകളിൽ പ്രായമുള്ള വ്യക്തിയുടേതാണെന്നാണ് പ്രാഥമിക നിഗമനം.

മറ്റ് രണ്ട് ചാക്കുകളും ഇതുവരെ തുറന്നിട്ടില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. മൃതദേഹഭാഗങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img