NEWS
കുവൈത്തിൽ ഇറാന്റെ ശക്തമായ വ്യോമാക്രമണം; വ്യോമപാത അടച്ചു
18/07/2026 12:15 PM IST
nila

ദുബായ്: കുവൈത്തിൽ ശക്തമായ വ്യോമാക്രമണവുമായി ഇറാൻ. കുവൈത്തിലെ കടൽജല ശുദ്ധീകരണ പ്ലാന്റുകൾക്ക് നേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു. ആക്രമണത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടി.
വ്യോമപാത അടച്ചതോടെ ജൂലൈ 18-നുള്ള ഭൂരിഭാഗം വിമാന സർവീസുകളും പുനഃക്രമീകരിക്കുകയാണെന്ന് കുവൈത്ത് എയർവേയ്സ് അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നൽകിയ മൊബൈൽ നമ്പറുകളിലേക്ക് അയക്കുന്ന സന്ദേശങ്ങളും അറിയിപ്പുകളും ശ്രദ്ധാപൂർവം പരിശോധിക്കണമെന്ന് വിമാനക്കമ്പനികൾ നിർദേശിച്ചു.
വിമാനങ്ങളുടെ പുതുക്കിയ സർവീസ് വിവരങ്ങളും യാത്രാസമയത്തിലെ മാറ്റങ്ങളും ബന്ധപ്പെട്ട എയർലൈൻസുകളുടെ ഔദ്യോഗിക അറിയിപ്പുകൾ വഴി മാത്രമേ സ്ഥിരീകരിക്കാവൂ എന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











