11:42pm 28 October 2026
NEWS
പാകിസ്ഥാനിൽ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം; 9 മരണം
01/03/2026  05:05 PM IST
nila
പാകിസ്ഥാനിൽ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം; 9 മരണം

 

കറാച്ചി: പാകിസ്ഥാനിൽ യുഎസ് കോൺസുലേറ്റിന് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. കറാച്ചിയിൽ സ്ഥിതിചെയ്യുന്ന യുഎസ് കോൺസുലേറ്റിന് നേരെയാണ് ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. സംഭവത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് ആക്രമണം. 

പ്രതിഷേധക്കാർ കറാച്ചിയിലെ യുഎസ് കോൺസുലേറ്റിലേക്ക് അതിക്രമിച്ചു കയറിയതായാണ് വിവരം. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ശ്രമത്തിനിടെയാണ് സംഘർഷം രൂക്ഷമായത്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img