04:49am 13 November 2026
NEWS
ഖത്തറിനു നേരെ ആക്രമണം :ദേശീയ മനുഷ്യാവകാശ സമിതി (NHRC) ശക്തമായി അപലപിച്ചു


01/03/2026  08:54 PM IST
nila
ഖത്തറിനു നേരെ ആക്രമണം :ദേശീയ മനുഷ്യാവകാശ സമിതി (NHRC) ശക്തമായി അപലപിച്ചു

 

ദോഹ :ഖത്തറിന് നേരെ ഇറാൻ നടത്തിയ സൈനിക ആക്രമണങ്ങളെ ഖത്തർ ദേശീയ മനുഷ്യാവകാശ സമിതി (NHRC) ശക്തമായി അപലപിച്ചു. 
ഇറാന്റെ ആക്രമണം ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണെന്നും ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സമിതി വ്യക്തമാക്കി.
താമസസ്ഥലങ്ങളിൽ മിസൈലുകളും അവശിഷ്ടങ്ങളും വീണത് സാധാരണക്കാരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയായി. ഇത് ജീവിക്കാനുള്ള അവകാശം, ശാരീരികവും മാനസികവുമായ സുരക്ഷിതത്വം എന്നീ മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്.ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയവും മറ്റ് അധികൃതരും സ്വീകരിച്ച ദ്രുതഗതിയിലുള്ള നടപടികളെ NHRC പ്രശംസിച്ചു.ആക്രമണത്തിന്റെ ആഘാതങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സമിതി നിരീക്ഷിച്ചു വരികയാണ്. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഉടൻ പുറത്തിറക്കും. കുറ്റക്കാർക്കെതിരെ അന്താരാഷ്ട്ര തലത്തിൽ നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img