03:30am 14 June 2026
NEWS
ചെങ്ങന്നൂർ കോടതിയിൽ മുൻസിഫിന് നേരെ ആക്രമണം: രണ്ട് ജീവനക്കാർക്കും പരിക്ക്
03/06/2026  12:33 PM IST
ചെറുകര സണ്ണിലൂക്കോസ്
ചെങ്ങന്നൂർ  കോടതിയിൽ    മുൻസിഫിന് നേരെ ആക്രമണം: രണ്ട് ജീവനക്കാർക്കും പരിക്ക്

 

ബുധനാഴ്ച രാവിലെ 10 മണിയോടെ യാണ് സംഭവം. ചെങ്ങന്നൂർ മുൻസിഫായ അമല ലോറൻസിന്റെ ചേമ്പറിൽ
ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹൻ എന്ന യുവാവ്  അതിക്രമിച്ചു കയറി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം ഇയാൾ ഹെൽമെറ്റും, റെയിൻ കോട്ടും, ധരിച്ചിരുന്നു.
പരിഭ്രമിച്ച മുൻസിഫ് കോടതിക്കുള്ളിൽ കൂടി ജീവനക്കാരുടെ ഓഫീസിലേക്ക്  ഓടിക്കയറി. ഓട്ടത്തിനിടെ വീണ് അമല ലോറൻസിന് പരിക്കേറ്റു.  ഈ സമയം രണ്ട് ജീവനക്കാർ പ്രതിയെ തടയുകയും മൽപ്പിടുത്തത്തിൽ  ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. നിലത്തുവീണ ഒരു ജീവനക്കാരനെ പ്രതി നെഞ്ചിൽ ചവിട്ടി. പ്രതിയുടെ കോട്ടിന് ഉൾവശം ഒളിപ്പിച്ച് വെച്ചിരുന്ന ചില്ല് കുപ്പി ഇതിനിടെ നിലത്ത് വീണ് ഉടഞ്ഞു . റോഡിലേക്ക് ഓടിയ പ്രതിയെ കോടതി ജീവനക്കാരും, സമീപമുള്ള ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന്  കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img