12:57am 13 September 2026
NEWS
അഭിഭാഷകന് നേരെയുണ്ടായ ആക്രമണം: തിരുവനന്തപുരം ബാർ അസോസിയേഷൻ ഇന്ന്(6/08/25) കോടതി ബഹിഷ്‌കരിക്കും
06/08/2025  11:21 AM IST
സുരേഷ് വണ്ടന്നൂർ
അഭിഭാഷകന് നേരെയുണ്ടായ ആക്രമണം: തിരുവനന്തപുരം ബാർ അസോസിയേഷൻ ഇന്ന്(6/08/25) കോടതി ബഹിഷ്‌കരിക്കും

തിരുവനന്തപുരം: നെടുമങ്ങാട് മുൻസിഫ് കോടതിയിൽ വെച്ച് അഭിഭാഷകനായ പ്രകാശ് ആർ.സി.ക്ക് നേരെ ഉണ്ടായ ശാരീരികമായ ആക്രമണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ബാർ അസോസിയേഷൻ ഇന്ന് (06.08.2025, ബുധനാഴ്ച) കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കും. അഭിഭാഷകർക്കെതിരെയുള്ള അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
മീഡിയേഷൻ നടപടികൾക്കിടെയാണ് അഭിഭാഷകനെ എതിർകക്ഷി ആക്രമിച്ചത്. നിയമപരമായ നടപടിക്രമങ്ങൾ അനുസരിച്ച് മീഡിയേഷൻ ഫോമിൽ ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോൾ, എതിർകക്ഷി അക്രമാസക്തനാവുകയും അഭിഭാഷകനെ ശാരീരികമായി കയ്യേറ്റം ചെയ്യുകയുമായിരുന്നു. കോടതിയുടെ പരിസരത്ത്, ഔദ്യോഗിക വേഷത്തിൽ നിൽക്കുമ്പോൾ ഒരു അഭിഭാഷകന് നേരെ നടന്ന ഈ ആക്രമണം അതീവ ഗൗരവതരമാണെന്ന് ബാർ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

ഇത്തരം പ്രവർത്തനങ്ങൾ നിയമ വ്യവസ്ഥയുടെ അന്തസ്സിനും അഭിഭാഷക സമൂഹത്തിന്റെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണ്. ഇതിനെതിരെ ശക്തമായ നിലപാട് എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിൽ പ്രതിഷേധിച്ച് ബാർ അസോസിയേഷൻ ഹാളിൽ ഇന്ന്‌ രാവിലെ 11 മണിക്ക് അഭിഭാഷകരുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.. ഈ വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ബാർ ബന്ധപ്പെട്ടവരോട് അസോസിയേഷൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img