10:14am 27 July 2026
NEWS
കാസ്പിയൻ കടലിലെ ആക്രമണം: യുക്രെയ്നിന് മുന്നറിയിപ്പുമായി ഇറാൻ; മേഖലയിൽ വീണ്ടും യുദ്ധഭീതി
27/07/2026  06:15 AM IST
nila
കാസ്പിയൻ കടലിലെ ആക്രമണം: യുക്രെയ്നിന് മുന്നറിയിപ്പുമായി ഇറാൻ; മേഖലയിൽ വീണ്ടും യുദ്ധഭീതി

ടെഹ്റാൻ: കാസ്പിയൻ കടലിൽ ഇറാന്റെ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് യുക്രെയ്ൻ കനത്ത വില നൽകേണ്ടിവരുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കിയെ നേരിട്ട് കുറ്റപ്പെടുത്തിയ അദ്ദേഹം, ഈ സംഭവം ഒരിക്കലും മറക്കില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും വ്യക്തമാക്കി.

ഇറാന്റെ മുന്നറിയിപ്പോടെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം വീണ്ടും ആശങ്കയിലായിരിക്കുകയാണ്. ഇതിനിടെ ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി ഒരു എണ്ണ ടാങ്കർ തകർന്നതായും റിപ്പോർട്ടുണ്ട്. ഇറാൻ നിർദേശിച്ച നാവികപാത ലംഘിച്ചാണ് കപ്പൽ സഞ്ചരിച്ചതെന്നാണ് ഇറാനിയൻ മാധ്യമങ്ങളുടെ വിശദീകരണം.

അതേസമയം, ചെങ്കടലിൽ രണ്ട് സൗദി എണ്ണ ടാങ്കറുകൾക്ക് നേരെയും ഹൂതി വിമതരെന്ന് സംശയിക്കുന്ന സംഘങ്ങൾ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ മേഖലയിലെ കടൽസുരക്ഷ വീണ്ടും ചർച്ചയാകുകയാണ്.

13 ദിവസം നീണ്ട വ്യോമാക്രമണങ്ങൾക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് യുദ്ധം താത്ക്കാലികമായി നിർത്തിയതായി പ്രഖ്യാപിച്ചിരുന്നു. നയതന്ത്ര ചർച്ചകൾക്ക് അവസരം സൃഷ്ടിക്കാനാണ് ഈ തീരുമാനമെന്നാണ് അമേരിക്കയുടെ വിശദീകരണം.  അമേരിക്ക വെടിനിർത്തൽ തുടരുന്നിടത്തോളം ഇറാനും സമാധാനം പാലിക്കുമെന്ന് ടെഹ്റാൻ അറിയിച്ചു. 

എന്നാൽ, അമേരിക്കയുടെ പ്രഖ്യാപനങ്ങളിൽ പൂർണ വിശ്വാസമില്ലെന്ന് ഇറാൻ ആവർത്തിച്ചു. യുഎസിന്റെ മിസൈൽ ശേഖരം ഗണ്യമായി കുറഞ്ഞുവരുന്നതാണ് വെടിനിർത്തലിന് പിന്നിലെ യഥാർത്ഥ കാരണമെന്ന വിലയിരുത്തലും അന്താരാഷ്ട്ര തലത്തിൽ ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img