NEWS
എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനു നേരേ ആക്രമണം
13/04/2025 09:57 AM IST
nila

തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനു നേരേ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് പേട്ട കല്ലുംമൂട് സ്വദേശി എം.എ.നന്ദനു നേരേ അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായത്. വീട്ടിലേക്ക് പോകവെയാണ് രണ്ടംഗ സംഘം നന്ദനെ ആക്രമിച്ചത്. സ്പാനർ കൊണ്ടുള്ള അടിയിൽ തലയ്ക്കും നടുവിനുമാണ് നന്ദന് പരിക്കേറ്റത്. ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് നന്ദൻ.
നന്ദനും വീടിനും നേരെ രണ്ടാഴ്ച മുൻപും അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. രണ്ടു തവണ കേസ് റജിസ്റ്റർ ചെയ്തെങ്കിലും പൊലീസിനു പ്രതികളെ കണ്ടെത്താനായില്ല. കല്ലൂംമൂട്ടിലുള്ള വീട്ടിലേക്കു പോകുമ്പോൾ മാസ്ക് ധരിച്ചെത്തിയ രണ്ടുപേർ പിന്നിൽനിന്ന് ആക്രമിച്ചെന്നും അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും നന്ദൻ പറഞ്ഞു. പരാതിയിൽ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











