NEWS
പണിമുടക്ക് ദിവസങ്ങളിൽ എടിഎം ചാർജ് ഒഴിവാക്കി.
26/09/2026 11:54 AM IST
ചെറുകര സണ്ണിലൂക്കോസ്

ഇന്നും തിങ്കൾ മുതൽ ബുധൻ വരെ 3 ദിവസവും ബാങ്കുകൾ പ്രവർത്തിക്കാത്തതിനാൽ ഇടപാടുകൾ നടത്താനായി നാളെ ബാങ്കുകൾ തുറക്കും. ഇതു സംബന്ധിച്ച നിർദേശം സംസ്ഥാന തല ബാങ്ക്സ് സമിതി എല്ലാ ബാങ്കുകൾക്കും കൈമാറി, എടിഎമ്മുകളിൽ പണവും ഉറപ്പാക്കണമെന്ന് സംസ്ഥാനത്തെ എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. സമര ദിവസങ്ങളിൽ എടിഎം ചാർജുകൾ ബാങ്കുകൾ പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. 1-ന് ബാങ്കുകൾ സാധാരണ രീതിയിൽ പ്രവർത്തിക്കുമെങ്കിലും 2-ന് പൊതുആവധിയാണ്, ഫലത്തിൽ വരുന്ന ആഴ്ച 2 ദിവസം മാത്രമേ ബാങ്കുകൾ പൂർണ്ണമായി പ്രവർത്തിക്കൂ. ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത് ട്രഷറി ശാഖകൾക്ക് സാധാരണ സൂക്ഷിക്കുന്ന പണത്തിന്റെ ഇരട്ടി തുക കൈവശം വയ്ക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










