06:04pm 10 February 2026
NEWS
അറ്റ്‌ലി അല്ലു അർജുൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ ബ്രമ്മാണ്ട അണ്ടർവാട്ടർ ആക്ഷൻ രംഗം
13/05/2025  05:18 PM IST
News desk
അറ്റ്‌ലി അല്ലു അർജുൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ ബ്രമ്മാണ്ട അണ്ടർവാട്ടർ ആക്ഷൻ രംഗം

സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ അറ്റ്ലിയും, അല്ലു അർജുനും ഒന്നിച്ചൊരുക്കുന്ന  ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈയിടെ പുറത്തുവന്നിരുന്നല്ലോ! ഈ ചിത്രം ഏകദേശം 800 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നതെന്നുള്ള റിപ്പോർട്ടുകളുണ്ട്. ഇതിൽ അല്ലു അർജുനൊപ്പം മൃണാൽ താക്കൂർ, ജാൻവി കപൂർ, ഒരു ഹോളിവുഡ് നടി എന്നിവരാണ് നായകികളായി എത്തുന്നത് എന്നും പറയപ്പെടുന്നുണ്ട്. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട ഒരു കഥയായാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നും പറയപ്പെടുന്നുണ്ട്. സമാനമായ കഥാഗതികളുള്ള ചില സിനിമകൾ ഹോളിവുഡിൽ  പുറത്തിറങ്ങിയിട്ടുണ്ട്. അതുപോലെയുള്ള ഒരു ചിത്രമായിട്ടാണത്രെ അറ്റ്‌ലി ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അതിനായി അല്ലു അർജുന് ഒരു വർക്ക്‌ഷോപ്പിലൂടെ നൂതനമായ അഭിനയ പരിശീലനം നൽകിയും, അദ്ദേഹത്തിന്റെ രൂപഭാവങ്ങൾ മാറ്റിയുമാണത്രെ രംഗങ്ങൾ ചിത്രീകരിക്കാൻ പോകുന്നത്. അതിന്റെ ഭാഗമായി അല്ലു അർജുൻ വില്ലന്മാരുമായി ഏറ്റുമുട്ടുന്ന ഈ ചിത്രത്തിലെ ഒരു സംഘട്ടന രംഗം വെള്ളത്തിനടിയിലാണത്രെ ചിത്രീകരിക്കുന്നത്. ഈ രംഗങ്ങൾ 20-ലധികം  അതിനവീന കോബ്ര ക്യാമറകൾ ഉപയോഗിച്ചാണത്രെ ചിത്രീകരിക്കുന്നതെന്നും,  ഇത്  ഇന്ത്യൻ സിനിമയിൽ ഇതുവരെ ഒരുങ്ങാത്ത തരത്തിലുള്ള ഒരു ബ്രമ്മാണ്ട വ്യത്യസ്തമായ ചിത്രമായിരിക്കും എന്നും പറയപ്പെടുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.