04:49pm 04 November 2026
NEWS
കോസ്റ്റ് ഗാർഡ് ഡയറക്റ്റർ ജനറൽ പരമേശ് ശിവമണിക്ക് അതി വിശിഷ്ടസേവാ മെഡൽ
27/01/2025  03:45 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കോസ്റ്റ് ഗാർഡ് ഡയറക്റ്റർ ജനറൽ പരമേശ് ശിവമണിക്ക് അതി വിശിഷ്ടസേവാ മെഡൽ

കൊച്ചി: കോസ്റ്റ് ഗാർഡ് ഡയറക്റ്റർ ജനറലുൾപ്പെടെ ഒൻപത് സേനാംഗങ്ങൾക്ക് വിശിഷ്ട സേവനത്തിനുള്ള  രാഷ്ട്രപതിയുടെ മെഡലുകൾ. അസാമാന്യമായ ധീരതയും ജോലിയോടുള്ള അനതിസാധാരണമായ അർപ്പണ മനോഭാവവും  രാജ്യത്തിൻ്റെ തീരസംരക്ഷണത്തിൽ കാട്ടിയ പ്രാഗത്ഭ്യവുമാണ് മെഡലുകൾക്ക് അർഹമാക്കിയത്.
കോസ്റ്റ് ഗാർഡ് ഡയറക്റ്റർ  ജനറൽ പരമേശ് ശിവമണിക്കാണ് സ്തുത്യർഹ സേവനത്തിനുള്ള അതി വിശിഷ്ടസേവാ മെഡൽ ലഭിച്ചത്.
ഇതേ വിഭാഗത്തിൽ രാഷ്ട്രപതിയുടെ തത് രക്ഷക് മെഡലുകൾക്ക് എഡിജി അനിൽകുമാർ ഹർബോള, ഐജി ഹോമേഷ് കുമാർ ശർമ്മ എന്നിവർ അർഹരായി.
കോമഡോർ അൻഷുമാൻ രാതുരി, അസി.കോമഡോർ: മനീഷ് സിംഗ് , നാവിക്ക് സമീർ രജ്ഞൻ എന്നിവർക്കാണ് ധീരതയ്ക്കുള്ള തത് രക്ഷ ക് മെഡലുകൾ.
പ്രശംസനീയമായ  സേവനം കാഴ്ചവെച്ചവർക്കുള്ള തത് രക്ഷക് മെഡലുകൾ ഐജി ജ്യോതിന്ദ്ര സിംഗ്, ഡിഐജി അതുൽ ജോഷി, പി / എഡിഎച്ച് ഷൺമുഖം ശങ്കർ എന്നിവർക്ക് ലഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img