09:34pm 10 November 2026
NEWS
ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് അറസ്റ്റിൽ
10/08/2025  09:37 AM IST
nila
  ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് അറസ്റ്റിൽ

ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പിടിയിലായത്. ഇന്ന് രാവിലെ ദുബായിൽ നിന്നുളള വിമാനത്തിലാണ് സതീഷ് എത്തിയത്. ഇതിനു പിന്നാലെ സതീഷിനെ എമിഗ്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് സതീഷിനെ വലിയതുറ പൊലീസിനു കൈമാറി.

സതീഷിനെതിരെ നേരത്തെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സതീഷിനെ വൈകാതെ തന്നെ ക്രൈംബ്രാഞ്ചിന് കൈമാറും. അതുല്യയുടെ മരണത്തിൽ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ സതീഷിനെ കസ്റ്റഡിയിലെടുത്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img