02:56am 05 June 2026
NEWS
അത് ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ'കായിക സ്നേഹി' പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്.
03/06/2026  12:05 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അത് ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ)  പ്രഥമ കായിക സ്നേഹി പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്.

കൊച്ചി: കായിക രംഗത്ത് കഴിഞ്ഞ പത്ത് വർഷമായി മികവാർന്ന  സേവനങ്ങൾ നടത്തിവരുന്ന അത് ലറ്റ്സ് വെൽഫെയർ അസോസിയേഷന്റെ (അശ്വാ) 'കായിക സ്നേഹി' പുരസ്ക്കാരം കേരളത്തിൽ പാലക്കാടിന്റെ കായിക താരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മുൻ ദേശീയ മെഡൽ ജേതാവും , സതേൺ റെയിൽവേയുടെ കായിക താരവുമായ ചീഫ് ട്രാവലിങ്ങ് ടിക്കറ്റ്  ഇൻസ്പെക്ടർ കണ്ണൻ കുട്ടിക്ക് ലഭിച്ചു. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. 
അത് ലറ്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റും, കൊച്ചിൻ കസ്റ്റംസ് ഡെപുട്ടി കമ്മീഷണറും ദേശീയ കായിക താരവുമായ റോയ് വർഗീസ് ഐ.ആർ എസ് , അസോസിയേഷൻ ജനറൽ സെക്രട്ടറിയും , അർജ്ജുനാ അവാർഡ് ജേതാവും ഒളിമ്പ്യനുമായ കെ.എം ബിനു, അസോസിയേഷൻ ഭാരവാഹികളും കായിക പ്രതിഭകളുമായ ജെയിംസ് എടക്കാട്ടുകുടി, ബിനോയ് കുര്യാക്കോസ്, സുരേന്ദ്രൻ . കെ എന്നിവരടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാണ് അവാർഡ് പ്രഖ്യാപിച്ചത്.

സതേൺ റെയിൽവേയിൽ നിന്ന് 38 വർഷത്തെ സർവ്വീസ് പൂർത്തിയാക്കിയാണ് കണ്ണൻ കുട്ടി വിരമിക്കുന്നത്. അന്നേ ദിവസം തന്നെയാണ് പുരസ്ക്കാരം ലഭിക്കുന്നതും.സതേൺ റെയിൽവെ വകുപ്പിനും കായിക രംഗത്തും നിരവധി സംഭാവനകൾ നല്കിയിട്ടുള്ള കണ്ണൻ കുട്ടി പാലക്കാട് കുനിശ്ശേരി നരിപ്പൊറ്റ സ്വദേശിയാണ്. ഭാര്യ രജനി, മകൻ രാഗേഷ് കിരൺ , മകൾ കീർത്തന .

2026 സെപ്റ്റബർ മാസത്തിൽ കോതമംഗലത്ത് നടക്കുന്ന അസോസിയേഷന്റെ പരിപാടിയിൽ പുരസ്ക്കാരം സമർപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img