
കൊച്ചി: ഉദയംപേരൂർ മോഹനന്റെയും വിനോദിനിയുടെയും മകൾ അതിരയുടെ റേഡിയോ സ്വപ്നം പൂവണിഞ്ഞു.
ഉദയം പേരുർ എം.എൽ എ റോഡിൽ താമസിക്കുന്ന ആതിരയുടെ വീട്ടിൽ റേഡിയോ ഇല്ലായിരുന്നു എങ്കിലും അടുത്ത വിട്ടിലെ റേഡിയോയിൽ നിന്നു ഉയർന്നു കേൾക്കുന്ന റേഡിയോ പരിപാടികൾ ദിവസവും ആതിരയും അമ്മയും കേൾക്കാറുണ്ട് റേഡിയോ കേൾക്കാൻ അമ്മയ്ക്ക് വലിയ മോഹമാണ് റേഡിയോ വാങ്ങാൻ വീട്ടിൽ പറഞ്ഞാൽ അടുത്ത സ്വന്തം സഹോദരന്റെ വീട്ടിൽ നിന്ന് കേൾക്കുന്നുണ്ടല്ലോ എന്ന് പറയും. അതു കൊണ്ട് ആതിരയുടെ വീട്ടിൽ റേഡിയോ വാങ്ങിയിട്ടില്ല.
ആതിര വിവാഹം കഴിച്ചു ചെന്നവീട്ടിലെ എല്ലാവരും റേഡിയോ കേൾക്കുന്നവർ ആണ്.
അടുത്ത മാസം ശബളം കിട്ടുമ്പോൾ അമ്മയ്ക് ഒരു റേഡിയോ വാങ്ങി കൊടുക്കണമെന്ന് ആഗ്രഹിച്ചിരിക്കുബോഴാ
റേഡിയോ ദിനത്തിൽ ആതിര ജോലി ചെയ്യുന്ന സ്ഥാപനത്തിൽ റേഡിയോയുമായ് എത്തിയ മിനി ചേച്ചിയെ കാണുന്നത്.
ഗ്രഹപ്രവേശനങ്ങൾക്കും വിവാഹങ്ങൾക്ക് ക്ഷണിച്ചവർക്കു സമ്മാനമായി റേഡിയോ നൽകുന്ന പതിവ് തുടങ്ങിയിട്ട് 32 വർഷമായി.
മിനി പ്രകാശ് റേഡിയോ ശ്രോതാവ് മാത്രമല്ല. റേഡിയോ സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്നവരോടോപ്പം മുന്നിൽ നിന്ന് പ്രവർത്തിക്കുകയും കൊച്ചി ആകാശവാണി റെയിൻബോ നിർത്താലാക്കാൻ പോകുന്ന വിവരങ്ങൾ അറിഞ്ഞു
പ്രവർത്തിക്കുകയും ചെയ്ത ശ്രോതാവ് കൂടിയാണ്.










