10:51am 23 November 2026
NEWS
‘അതിമനോഹരം’ ടീസർ ഡിസംബർ രണ്ടിന്; എസ്.ഐ. ലൗലജനായി മോഹൻലാൽ 24-ന് തിയേറ്ററുകളിലേക്ക്
23/11/2026  08:23 AM IST
സുരേഷ് വണ്ടന്നൂർ
‘അതിമനോഹരം’ ടീസർ ഡിസംബർ രണ്ടിന്; എസ്.ഐ. ലൗലജനായി മോഹൻലാൽ 24-ന് തിയേറ്ററുകളിലേക്ക്

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തുടരും’ നേടിയ വൻ വിജയത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ ഡിസംബർ രണ്ടിന് പുറത്തിറങ്ങും. ക്രിസ്മസ് റിലീസായി ഡിസംബർ 24-ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.
​ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ വീണ്ടും പോലീസ് വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ടി.എസ്. ലൗലജൻ എന്ന സബ് ഇൻസ്പെക്ടറുടെ വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. പോലീസ് അന്വേഷണവും കുടുംബജീവിതവും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ഒരു ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.
​മുകേഷ്, ജഗദീഷ്, മനോജ് കെ. ജയൻ, ഇർഷാദ്, വിഷ്ണു ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, സജീവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.


​ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം സെൻട്രൽ പിക്ചേഴ്സ് തിയേറ്ററുകളിലെത്തിക്കും. ‘ഇഷ്ക്’, ‘മഹാറാണി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് ‘അതിമനോഹര’ത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
​ഷാജി കുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ബിനു പപ്പു (കോ-ഡയറക്ടർ), ഗോകുൽ ദാസ് (പ്രൊഡക്ഷൻ ഡിസൈനർ), മഷർ ഹംസ (വസ്ത്രാലങ്കാരം), റോണക്സ് സേവ്യർ (മേക്കപ്പ്), വാഴൂർ ജോസ് (പി.ആർ.ഒ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ


 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img