11:29pm 07 November 2026
NEWS
അഥീന ചന്ദ്രനിലിറങ്ങി, പക്ഷേ ആശങ്ക അകലുന്നില്ല
07/03/2025  08:11 AM IST
nila
അഥീന ചന്ദ്രനിലിറങ്ങി, പക്ഷേ ആശങ്ക അകലുന്നില്ല

ടെക്സസ്: അമേരിക്കൻ സ്വകാര്യ കമ്പനി ഇൻറ്യൂറ്റീവ് മെഷീൻസിൻറെ അഥീന ലാൻഡർ ചന്ദ്രനിലിറങ്ങി. അതേസമയം, ദൗത്യത്തിന്റെ ഭാവി ആശങ്കയിലെന്നാണ് റിപ്പോർട്ട്.  ഇന്ത്യൻ സമയം രാത്രി 11:01-ന് ചന്ദ്രോപരിതലത്തിലിറങ്ങിയ പേടകത്തിൽ നിന്നും സി​ഗ്നൽ ലഭിക്കുന്നുണ്ടെങ്കിലും ആശയവിനിമയം ശരിയായ രീതിയിലല്ല എന്നാണ് റിപ്പോർട്ട്. പേടകത്തിന്റെ സോളാർ പാനലുകളിൽ നിന്നും ആവശ്യത്തിന് ഊർജ്ജം ഉത്പാദിപ്പിക്കാനാകുന്നില്ല എന്നതും വെല്ലുവിളിയാണ്.

ചന്ദ്രൻറെ ദക്ഷിണധ്രുവത്തിലാണ് അഥീന പേടകം ഇറങ്ങിയിരിക്കുന്നത്. ഭാവിയിൽ മനുഷ്യനെ ഇറക്കാൻ പദ്ധതിയിടുന്ന പ്രദേശമാണിത്. പേടകം നേരേ നിൽക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലാൻഡിംഗിനിടെ അഥീന ലാൻഡർ മറ‍ിഞ്ഞുവീഴാനുള്ള സാധ്യതയും ശാസ്ത്രലോകം തള്ളിക്കളയുന്നില്ല. അതോ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ സംഭവിച്ചോ എന്നതിലും വ്യക്തതയില്ല. 

ഇൻറ്യൂറ്റീവ് മെഷീൻസിൻറെ തന്നെ ആദ്യ ചാന്ദ്ര ലാൻഡറായ ഒഡീസിയസ് കഴിഞ്ഞ വർഷം സമാന പ്രതിസന്ധിൽ പെട്ടിരുന്നു. ചന്ദ്രനിൽ ഇറങ്ങിയ ആദ്യ സ്വകാര്യ ലാൻഡർ എന്ന നേട്ടം സ്വന്തമാക്കിയെങ്കിലും പേടകം കാലൊടിഞ്ഞ് അന്ന് മറിഞ്ഞു വീഴുകയായിരുന്നു. അഥീനയുടെ കാര്യത്തിൽ വിവരശേഖരണം നാസയും ഇൻറ്യൂറ്റീവ് മെഷീൻസും തുടരുകയാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img