10:02pm 27 September 2026
NEWS
ഖത്തറിലെ വാനനിരീക്ഷണ പ്രേമികൾക്ക് ഇന്ന് വിസ്മയരാവ്
27/09/2026  07:17 PM IST
nila
ഖത്തറിലെ വാനനിരീക്ഷണ പ്രേമികൾക്ക് ഇന്ന് വിസ്മയരാവ്

 

ദോഹ: പ്രകൃതിയുടെ മാന്ത്രികച്ചായം ചാലിച്ച നക്ഷത്രരാത്രികൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ദോഹയിലെ ആകാശം . ഇന്ന് (സെപ്റ്റംബർ 27, ഞായർ) വൈകുന്നേരം ഏകദേശം 5:50 ഓടെ, നിലാവിന്റെ പ്രഭ ചൊരിയുന്ന ചന്ദ്രന് തൊട്ടരികിലായി വിസ്മയം തീർത്ത് ശനിഗ്രഹം പ്രത്യക്ഷപ്പെടും.  
​കിഴക്കൻ ചക്രവാളത്തിൽ തെളിയുന്ന ഈ മനോഹര ദൃശ്യം നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ആസ്വദിക്കാനാകുമെന്ന് ഖത്തർ കലണ്ടർഹൗസ് അറിയിച്ചു. ഇന്ന് സന്ധ്യയോടെ ഒന്നിക്കുന്ന ഇവർ തിങ്കളാഴ്ച (സെപ്റ്റംബർ 28) പ്രഭാതം വരെ വാനിൽ ഒരുമിച്ച് പ്രകാശിച്ചു നിൽക്കും.  
​സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹവും വലയങ്ങളുടെ മനോഹര ശിൽപ്പവുമായ ശനിയെ കൂടുതൽ വ്യക്തതയോടെ കാണാൻ ടെലിസ്കോപ്പുകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കാമെന്നും ജ്യോതിശാസ്ത്ര വിദഗ്ധർ വ്യക്തമാക്കുന്നു. പ്രപഞ്ചത്തിന്റെ ഈ അപൂർവ്വ പ്രണയസംഗമത്തിന് സാക്ഷിയാകാൻ കാത്തിരിക്കുകയാണ് ദോഹയിലെ വാനനിരീക്ഷണ പ്രേമികൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img