11:37am 29 April 2026
NEWS
27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം: 2026 മാർച്ച് 22 മുതൽ 28 വരെ
22/03/2026  10:47 AM IST
nila
27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം: 2026 മാർച്ച് 22 മുതൽ 28 വരെ

മീനഭരണിയും ശ്രീരാമനവമിയും ഉൾപ്പെടുന്ന ഈ ആഴ്ചയിൽ ഗ്രഹനിലയിൽ ശ്രദ്ധേയമായ മാറ്റങ്ങളാണ് കാണുന്നത്. സൂര്യനും ശനിയും മീനം രാശിയിലായിരിക്കുമ്പോൾ, ശുക്രൻ 25-ാം തീയതി മേടത്തിലേക്ക് കടക്കും. അതേസമയം ചൊവ്വ, ബുധൻ, രാഹു എന്നിവ കുംഭത്തിൽ തുടരുകയും വ്യാഴം മിഥുനത്തിൽ സ്ഥിതിചെയ്യുകയും ചെയ്യുന്നു. ഈ ഗ്രഹനില അനുസരിച്ച് 27 നക്ഷത്രജാതരുടെയും 2026 മാർച്ച് 22 മുതൽ 28 വരെയുള്ള വാരഫലം ചുവടെ..

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർ) : കുടുംബജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽരംഗത്ത് ഉയർച്ചയ്ക്കും പുതിയ അവസരങ്ങൾക്കും സാധ്യതയുണ്ട്. ലക്ഷ്യങ്ങൾ നേടാൻ കഴിയുന്ന സമയമാണ്, എന്നാൽ ചെലവുകൾ നിയന്ത്രിക്കണം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർ) : നല്ല നേട്ടങ്ങൾ കൈവരിക്കാവുന്ന ആഴ്ച. സാമ്പത്തിക പുരോഗതിയും ജോലിയിൽ അനുകൂല സാഹചര്യങ്ങളും ഉണ്ടാകും. ആരോഗ്യത്തിൽ ആദ്യ ദിവസങ്ങളിൽ ശ്രദ്ധ വേണം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർ) : ദൈവാനുഗ്രഹം അനുഭവപ്പെടുന്ന സമയം. കുടുംബവും ജോലിയും സമാധാനകരമാകും. യാത്രകൾ വർധിക്കാം. സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും, എന്നാൽ ആരോഗ്യത്തിൽ ജാഗ്രത വേണം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) : ജോലി സംബന്ധമായ തടസ്സങ്ങൾ കുറയും. വലിയ പ്രശ്നങ്ങൾ ഇല്ലെങ്കിലും ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് ഗുണകരം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർ) : ജോലിയിൽ ഉണ്ടായിരുന്ന മന്ദഗതി മാറും. ആഴ്ചയുടെ രണ്ടാം പകുതിയിൽ കൂടുതൽ അനുകൂലത ലഭിക്കും. ബിസിനസുകാരക്ക് വരുമാനം വർധിക്കാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർ) : ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ആരോഗ്യത്തിൽ ശ്രദ്ധ വേണം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർ) : ആരോഗ്യത്തിൽ കൂടുതൽ കരുതൽ ആവശ്യമാണ്. ജോലിയിൽ പുതിയ ഉത്തരവാദിത്വങ്ങൾ വരാം. വിദ്യാർത്ഥികൾക്ക് നല്ല വിജയം പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർ) : പൊതുവെ സമതുലിതമായ ആഴ്ച. വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരാം. കുടുംബത്തിൽ അനുകൂല സാഹചര്യം തുടരും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർ) : പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കാൻ കഴിയും. കുടുംബജീവിതത്തിൽ സന്തോഷം ഉണ്ടാകും. ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തണം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർ) : ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയം. ജോലിയിൽ ഉയർച്ചയ്ക്കുള്ള സാധ്യതയുണ്ട്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ആരോഗ്യത്തിൽ ജാഗ്രത വേണം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർ) : ജോലികൾ പൂർത്തിയാക്കുന്നതിൽ ചെറിയ വൈകിപ്പ് ഉണ്ടാകാം. എങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. ആരോഗ്യത്തിൽ മെച്ചം കാണാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി) : ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങൾ ലഭിക്കും. കുടുംബത്തിലും കർമ്മമേഖലയിലും സമാധാനം ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത ആവശ്യമുണ്ട്, ചെലവ് കൂടാൻ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img