
തുലാം രാശിയിലെ ആദിത്യൻ ചോതി–വിശാഖം ഞാറ്റുവേലകളിലായി സഞ്ചരിക്കുമ്പോൾ ആഴ്ചയുടെ ആരംഭത്തിൽ ചന്ദ്രൻ വെളുത്ത പക്ഷത്തിലെ ഉന്മേഷം പകരുന്നു. ബുധനാഴ്ച പൗർണമി. തുടർന്ന് വ്യാഴാഴ്ച മുതൽ കറുത്തപക്ഷം ആരംഭിക്കും. അതിനൊപ്പം ചൊവ്വയും ബുധനും വൃശ്ചികത്തിൽ. ശുക്രൻ നീചം വിട്ട് തുലാമധ്യത്തിലേക്ക്. ശനി മീനത്തിൽ വക്രഗതിയിൽ. വ്യാഴം കർക്കടകത്തിൽ അതിചാരസ്ഥാനത്ത്. രാഹു–കേതു കുംഭം–ചിങ്ങം രാശികളിൽ തുടരുന്നു.
ഈ ഗ്രഹസ്ഥിതികളുടെ അടിസ്ഥാനത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രജാതരുടെ നവംബർ 2 ഞായർ മുതൽ നവംബർ 8 ശനിയാഴ്ച വരെയുള്ള സമ്പൂർണ വാരഫലം അറിയാം...
അശ്വതി
കാര്യനേട്ടങ്ങൾ ലഭിച്ചാലും ചിലതിൽ തടസ്സം നേരിടും. സഹപ്രവർത്തകരുടെ മന്ദഗതി വിഷമിപ്പിക്കും. സാമ്പത്തികമായി സ്ഥിരതയുണ്ടെങ്കിലും വാരാദ്യം ചെലവുകൾ കൂടും.
ഭരണി
സ്വന്തം നിലപാട് ഉറച്ച് നിൽക്കുന്ന വാരം. ജോലി മേഖലയിൽ ഉത്തരവാദിത്വവും സ്ഥാനോന്നതിയും. പ്രണയം ഊഷ്മളമാകും, ചെറുയാത്രകൾ അനുകൂലം.
കാർത്തിക
സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കും. ജോലിസ്ഥലത്ത് ഒറ്റപ്പെടൽ തോന്നാമെങ്കിലും എതിരാളികളെ നിശബ്ദരാക്കും. ഇഷ്ടപ്പെട്ടവരുടെ പിന്തുണയോടെ പ്രവർത്തനങ്ങൾ വിജയിക്കും.
രോഹിണി
പിടിവാശിയും ക്ഷീണവും കൂടും. വീട്ടിൽ സൗഹൃദപരമായ അന്തരീക്ഷം കുറയാം. എന്നാൽ വാരാവസാനം സാമ്പത്തികാശ്വാസം ലഭിക്കും.
മകയിരം
നിലവിലെ ജോലി മാറ്റരുത്. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ഉപരിപഠന അവസരങ്ങൾ ലഭിക്കാം. വാരാദ്യം ധനപ്രാപ്തിയുണ്ട്.
തിരുവാതിര
ആത്മവിശ്വാസം ഉയരും. വിദേശതാമസത്തിനുള്ള അനുമതി ലഭിക്കാൻ സാധ്യത. വ്യാപാരികൾക്കും രാഷ്ട്രീയപ്രവർത്തകർക്കും ജനപ്രീതി വർധിക്കും.
പുണർതം
മുതിർന്നവരുടെ ഉപദേശം ശ്രവിക്കുക. ഔദ്യോഗിക മേഖലയിൽ നേട്ടം. യാത്രകൾ ഫലപ്രദം. വിദ്യാർത്ഥികൾക്ക് ശ്രദ്ധയേറിയ വാരം.
പൂയം
മേലധികാരികളുടെ അസംതൃപ്തി മാനസിക സമ്മർദ്ദം സൃഷ്ടിക്കും. വാരാദ്യം അലച്ചിലേറിയെങ്കിലും തുടർ ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെടും.
ആയില്യം
വാരാരംഭത്തിൽ വിഷാദം. പിന്നീട് ഗാർഹികജീവിതത്തിൽ സംതൃപ്തി ലഭിക്കും. മകളുടെ വിവാഹകാര്യത്തിൽ അനുകൂലത. പഠനതലത്തിൽ ഉണർവ്വ്.
മകം
പ്രതീക്ഷകൾ ചിലതിൽ വൃഥാവാകും. എങ്കിലും ഉന്നതരുടെ പ്രീതി ലഭിക്കും. ബുധനാഴ്ച മുതൽ കാര്യസിദ്ധി. പ്രണയം ദൃഢമാകും.
പൂരം
ലഘുപ്രയത്നം തന്നെ നേട്ടമുണ്ടാക്കും. സ്ത്രീകളുടെ പിന്തുണയുണ്ടാകും. ചെലവുകൾ നിയന്ത്രിക്കുക. വാരാരംഭത്തിൽ വാക്കുകളിൽ കരുതലാവശ്യമാണ്.
ഉത്രം
ഉന്നതരുമായുള്ള ബന്ധത്തിലൂടെ നേട്ടം. വായ്പ ലഭിക്കും. കന്നിക്കൂറുകാർക്ക് സഹോദരൻ വഴി അനുഗ്രഹം. വാരാന്ത്യം ദേഹക്ഷീണം.
അത്തം
ആത്മവിശ്വാസത്തോടെ മുന്നേറ്റം. വ്യാപാരത്തിൽ നേട്ടം. കലാപ്രതിഭകൾക്കു അംഗീകാരം. ബന്ധുസംഗമം സന്തോഷകരം.
ചിത്തിര
ചൊവ്വയുടെ മൗഢ്യം തീരുമാനക്ഷമത കുറയ്ക്കും. ആരോഗ്യം ശ്രദ്ധിക്കുക. കുടുംബത്തിന്റെ പിന്തുണയോടെ കാര്യങ്ങൾ മുന്നേറും.
ചോതി
ആദിത്യൻ ജന്മരാശിയിൽ — അലച്ചിലേറിയ വാരം. ദേഹക്ഷീണം ഉണ്ടാകാം. പക്ഷേ സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ പുരോഗതി.
വിശാഖം
കഠിനപ്രയത്നം ചെയ്തിട്ടും അംഗീകാരം കുറയാം. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും ഉത്തരവാദിത്വങ്ങൾ. കുടുംബസൗഖ്യം ഉത്തമം.
അനിഴം
ന്യായമായ പരിഗണന ലഭിക്കും. പിതാവിന് നേട്ടം. ധനലാഭം പ്രതീക്ഷിക്കാം. ആത്മീയതയിലേക്കുള്ള ആകർഷണം.
തൃക്കേട്ട
ആരംഭത്തിൽ ആശയക്കുഴപ്പം, പിന്നെ കാര്യങ്ങൾ പുരോഗതി. വ്യാപാരലാഭം. ക്ഷോഭം നിയന്ത്രിക്കുക. പൊതുപ്രവർത്തകർ വിമർശനത്തിൽ പെടാം.
മൂലം
പിതൃസഹായവും ധനപ്രാപ്തിയും ലഭിക്കും. പൊതുപ്രവർത്തനത്തിൽ ജനപ്രീതി. ദേഷ്യം നിയന്ത്രിക്കുക. കലാപ്രവർത്തനങ്ങൾക്ക് പ്രചോദനം.
പൂരാടം
ഔദ്യോഗിക രംഗത്ത് ഉന്മേഷം. യാത്രകൾ ബന്ധം പുതുക്കും. വാടകവീട്ടിലെ പ്രശ്നം അല്പം നീളാം.
ഉത്രാടം
അദ്ധ്വാനത്തിന് അംഗീകാരം. സാമ്പത്തിക ലാഭം. ഗൃഹനിർമാണ ആലോചന. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ കരുതലാവശ്യം.
തിരുവോണം
പ്രവർത്തനതലത്തിൽ നേട്ടം. വസ്തുവകകളിൽ നിന്ന് ലാഭം. സംഘടനാ തെരഞ്ഞെടുപ്പിൽ വിജയം. കുടുംബത്തിൽ ആശയവൈര്യം ഉണ്ടാകാം.
അവിട്ടം
സമ്മർദ്ദം കൂടിയ വാരം. വാക്കുകൾ നിയന്ത്രിക്കുക. പഴയ കടങ്ങൾ വീണ്ടെടുക്കും. പ്രണയത്തിൽ തടസ്സം.
ചതയം
വ്യവസായത്തിൽ വൈകല്യങ്ങൾ. പരിശ്രമം തുടരുക. പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കും. ആരോഗ്യശ്രദ്ധ അനിവാര്യമാണ്.
പൂരൂരുട്ടാതി
വാരാരംഭം അലച്ചിലേറിയതായാലും അവസാന ദിവസം സുഖകരം. സാമൂഹിക ബഹുമതി. ധനകാര്യത്തിൽ സ്ഥിരത. അശുഭചിന്ത ഒഴിവാക്കുക.
ഉത്രട്ടാതി
ആരംഭത്തിൽ പിരിമുറുക്കം. സാമ്പത്തിക ബാധ്യത വിഷമിപ്പിക്കും. വാരാവസാനം ആശ്വാസം. പ്രണയത്തിൽ ആഹ്ലാദം.
രേവതി
ചെലവുകൾ വർധിക്കും. കുടുംബപ്രശ്നങ്ങൾ പരിഹരിക്കും. എഴുത്തുകാർക്കും കലാകാരന്മാർക്കും നേട്ടം പ്രതീക്ഷിക്കാം.










