08:03pm 14 June 2024
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 മെയ് 30 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
30/05/2024  07:34 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 മെയ് 30 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഗൃഹത്തില്‍ പൂജാദി കര്‍മ്മങ്ങള്‍ നടത്തും, സന്താനഗുണവും, യാത്രാനേട്ടവും ഫലം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നഷ്‌ടപ്പെട്ട വിലപ്പെട്ട വസ്‌തുക്കള്‍ തിരികെ ലഭിക്കും. വരവില്‍ കവിഞ്ഞ ചെലവുണ്ടാകും. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മേലധികാരികളുടെ പ്രശംസ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും.മാതാവിന്‌ രോഗസാധ്യത കാണുന്നു.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിദ്യാഭ്യാസ കാര്യത്തില്‍ പുരോഗതി ഉണ്ടാകും. വീഴ്‌ചകള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തികനില മെച്ചപ്പെടും, ദാമ്പത്യത്തില്‍ ചില അസ്വസ്‌ഥതകള്‍ ഉണ്ടാകാം. യാത്രാ ഗുണം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വിലപ്പെട്ട വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും. സന്താനഗുണം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിവാഹ കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. കൊടുക്കല്‍ വാങ്ങല്‍ എന്നിവയില്‍ അതീവ ജാഗ്രത പാലിക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. ദൈവിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതലായി സമയം കണ്ടെത്തും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാംസ്കാരിക പ്രവര്‍ത്തനത്തില്‍ അംഗീകാരം ലഭിക്കും. പ്രേമബന്‌ധങ്ങള്‍ ദൃഢമാകും. ദാമ്പത്യ ജീവിതത്തിലെ കലഹം പരിഹരിക്കപ്പെടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ഭൂമിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ജോലിയില്‍ ശോഭിക്കും. ആതുര ശുശ്രൂഷാരംഗത്ത്‌ അംഗീകാരങ്ങള്‍ ലഭിക്കും. സുഹൃത്തുക്കള്‍വഴി കൂടുതല്‍ ഉന്നതി ലഭ്യമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ജോലിസ്‌ഥലത്ത്‌ കൂടുതല്‍ കരുതല്‍ ആവശ്യമായി വരും. ഉദ്യോഗത്തില്‍ ഉയര്‍ച്ച, ഗൃഹത്തില്‍ ഐശ്വര്യവും, സമാധാനവും ഉണ്ടാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY