മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കടബാധ്യത വര്‍ദ്ധിക്കും. പ്രമുഖരില്‍ നിന്ന് അനുമോദനങ്ങള്‍ ലഭിക്കും. രാഷ്‌ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സുഹൃത്തുക്കള്‍ വഴി കൂടുതല്‍ ഉന്നതി ദൃശ്യമാകും. കേസുകളില്‍ പ്രതികൂലാവസ്ഥയ്ക്ക് യോഗം. ആത്‌മീയ മേഖലയിലുള്ളവര്‍ക്ക് അപമാനസാധ്യത.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനാവശ്യമായ സാമ്പത്തിക ചെലവ്. പൂര്‍വ്വികഭൂമി നഷ്‌ടപ്പെടാന്‍ സാധ്യത. ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങള്‍ മാറും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കൃഷിയിലൂടെ ധനനഷ്‌ടം. അന്യദേശവാസത്തിന് യോഗം. സന്താനങ്ങളിലൂടെ സന്തോഷം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പൂര്‍വ്വികസ്വത്തുക്കള്‍ക്കുവേണ്ടി തര്‍ക്കം ഉണ്ടാകും. അനുയോജ്യമായ തൊഴില്‍മാര്‍ഗം ലഭ്യമാകും. പ്രേമബന്‌ധം ദൃഢമാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വാര്‍ത്താമാധ്യമരംഗത്ത് ശ്രദ്ധേയമായ അംഗീകാരം ലഭിക്കും. ശക്‌തമായ അപവാദങ്ങള്‍പോലും വിട്ടുമാറും. ജോലിയിലെ തടസ്സം വര്‍ദ്ധിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
രോഗങ്ങള്‍ ശമിക്കും. കലാരംഗത്ത് വിജയം. ഭൂമിസംബന്‌ധമായ കേസുകള്‍ അനൂകൂലമായി മാറും. ആത്‌മീയപ്രവര്‍ത്തനം, സാമൂഹ്യസേവനം എന്നിവയിലൂടെ അംഗീകാരം നേടും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വീടുപണി പൂര്‍ത്തിയാക്കാന്‍ സാധിക്കും. സ്വര്‍ണ്ണവ്യാപാരം അഭിവൃദ്ധിപ്പെടും. അനാവശ്യമായ വിവാദം സൃഷ്‌ടിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
രാഷ്‌ട്രീയ മേഖലയില്‍ അകാരണമായ അപമാനം നേരിടും. സ്‌ത്രീകള്‍ക്ക് അപമാനം, മനോദുഃഖം ഇവ ഫലം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ക്ക് യോഗം. നഷ്‌ടപ്പെട്ട ഭൂമി തിരികെ ലഭിക്കും. അപമാനങ്ങള്‍ മാറും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇതിലൂടെ ധനവ്യയത്തിനും യോഗം. ജീവിതത്തിലെ കലഹം പരിഹരിക്കപ്പെടും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സന്താനഭാഗ്യം ഉണ്ടാകും. ദാമ്പത്യജീവിതത്തിലെ കലഹങ്ങള്‍ മാറും. വിദ്യാസംബന്‌ധമായി തടസ്സം ദൃശ്യമാകും.