10:25am 18 March 2025
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 13 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
13/06/2024  07:52 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 13 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ചുറ്റുപാടുകള്‍ മെച്ചമാകും. വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്‌. പണം സംബന്ധിച്ച കാര്യങ്ങളില്‍ അതീവ ശ്രദ്ധ ആവശ്യമായിത്തീരും. 

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. ആരോഗ്യ രംഗത്ത്‌ അഭിവൃദ്ധിയുണ്ടാകും. ഏവരും സ്നേഹത്തോടെ പെരുമാറും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദുരാരോപണത്തിന്‌ സാധ്യതയുള്ളതിനാല്‍ കഴിവതും അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നത്‌ ഉത്തമം. പല തരത്തിലുമുള്ള പ്രോത്സാഹനങ്ങള്‍ ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മെച്ചപ്പെട്ട ജീവിതമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. ജോലി സംബന്ധമായി ധാരാളം യാത്ര ചെയ്യേണ്ടിവരുന്നതാണ്‌. പണം സംബന്ധിച്ച വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹപ്രവര്‍ത്തകര്‍ യോജിച്ചു പെരുമാറും. കടം ഒഴിവാക്കാന്‍ ബാങ്കുകളില്‍ നിന്ന്‌ വായ്പ എടുക്കേണ്ട അവസ്ഥ ഉണ്ടാകും. അനാവശ്യമായ മനോവിഷമങ്ങള്‍ക്ക്‌ സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സന്താനങ്ങളാല്‍ അധിക ചെലവുണ്ടാകും. പൊതുവേ സമയം അത്ര നന്നല്ല എന്ന തോന്നല്‍ ഉണ്ടാകും. ആഹാരത്തോട്‌ വിരക്തിയുണ്ടാകും. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്താനങ്ങളാല്‍ സന്തോഷം കൈവരും. അതിഥി സല്‍ക്കാരങ്ങളില്‍ പങ്കുചേരും. അതീവ രഹസ്യമായ കാര്യങ്ങള്‍ ആരുമായും ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ ഉത്തമം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കലാരംഗത്ത്‌ പ്രശസ്‌തിയുണ്ടാകും. അനാവശ്യ വിവാദം ശമിക്കും. സഹോദരങ്ങള്‍ക്ക്‌ മേന്മ. രോഗങ്ങള്‍ ശമിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കായിക മത്സരത്തില്‍ വിജയം. നിയമപാലകര്‍ക്ക്‌ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാകും. സാഹിത്യരംഗത്ത്‌ പരാജയം. 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
രോഗങ്ങള്‍ കുറയും. കടബാധ്യത ഒഴിവാക്കാനുള്ള മാര്‍ഗം തുറന്നുകിട്ടും. അപ്രതീക്ഷിത മാര്‍ഗങ്ങളിലൂടെ ധനലബ്‌ധിയുണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
 പ്രമുഖരില്‍ നിന്ന്‌ അനുമോദനങ്ങള്‍ ലഭിക്കും. വിദേശവാസികള്‍ക്ക്‌ പ്രൊമോഷന്‍, ധനലാഭം എന്നിവ അപ്രതീക്ഷിതമായി കൈവരാന്‍ യോഗമുണ്ട്‌.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
രാഷ്‌ട്രീയമേഖലയില്‍ കൂടുതല്‍ ശോഭിക്കും. രാഷ്‌ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും. കലാവിഷയങ്ങളില്‍ വിജയം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img img