09:46am 21 July 2024
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 10 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ
10/06/2024  07:45 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 10 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അവിചാരിതമായ പല തടസങ്ങളും നേരിട്ടേക്കും. കൈപ്പിടിയിലൊതുങ്ങി എന്നു കരുതുന്ന പല വിജയങ്ങളും വഴുതിപ്പോയേക്കും. ധനാഗമനം കുറയും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാദ്ധ്യത. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ നല്‍കുക. സഹോദരീ സഹോദര സഹായം ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ഒന്നിലും അമിത താത്‌പര്യം കാണിക്കാതിരിക്കുക. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. ആരോഗ്യം മധ്യമം. മാതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധിക്കുക. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പുതിയ സുഹൃത്തുക്കളുണ്ടാകും. അമിതമായി ആരേയും വിശ്വസിക്കരുത്‌. ദുരാഗ്രഹം പാടില്ല. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആരോഗ്യ നില മെച്ചം. ബന്ധുക്കളുടെ വരവ്‌ ഗൃഹത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കും. സന്ധ്യയ്ക്ക്‌ ശേഷം മെച്ചപ്പെട്ട സമയം. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക. അടുത്ത ബന്ധുക്കളുടെ വിയോഗത്തിന്‌ സാധ്യത. വിശേഷ വസ്ത്രങ്ങള്‍ ലഭിക്കും. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മാതാപിതാക്കളുമായോ സന്താനങ്ങളുമായോ കലഹം ഉണ്ടാവാന്‍ ഇടവരും. സമയം അത്ര മെച്ചമല്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഏവരും അംഗീകരിക്കും. ജോലിയില്‍ ഉയര്‍ച്ച ഫലം. ഏവരുടേയും സഹകരണം ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പണം പലവഴിക്കും വന്നുചേരും. ഉന്നതരുടെ അനുമോദനം, പ്രശംസ എന്നിവയ്ക്ക്‌ പാത്രമാകും. സുഹൃത്തുക്കളും സഹോദരങ്ങളും സഹായിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനാവശ്യമായ വാഗ്വാദങ്ങളിലും വഴക്കുകളിലും ഏര്‍പ്പെടാന്‍ സാധ്യത. ഏവരോടും സഹകരിച്ച്‌ പെരുമാറുന്നത്‌ നന്ന്‌.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സന്താനങ്ങളാല്‍ ചെലവ്‌ വര്‍ദ്ധിക്കുമെങ്കിലും കുടുംബത്തില്‍ സന്തോഷം കളിയാടും. ഇഷ്ടഭോജനം ലഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY