10:21am 21 July 2024
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 8 ശനി - ഇന്ന് നേട്ടം ആർക്കൊക്കെ
08/06/2024  08:05 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 8 ശനി - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും. ഉദ്യോഗസ്ഥന്മാര്‍ക്ക്‌ സ്ഥലം മാറ്റത്തിന് സാധ്യത. സഹോദരങ്ങളെ സഹായിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സ്ത്രീകള്‍ മൂലം കലഹത്തില്‍പ്പെടുകയോ അപവാദം പരക്കുകയോ ചെയ്യും. സാമ്പത്തിക നില മെച്ചപ്പെടും. വസ്ത്രവ്യാപാരികള്‍ക്ക്‌ ലാഭമുണ്ടാകും. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ശുഭ വാര്‍ത്തകള്‍ ശ്രവിക്കാനുള്ള സാദ്ധ്യത. കലാരംഗത്തുള്ളവര്‍ക്ക്‌ നല്ല സമയം. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദൈവിക കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാദ്ധ്യത. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ നല്‍കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനാവശ്യ ചെലവും അലച്ചിലും ഉണ്ടാകും. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. ആരോഗ്യം മധ്യമം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആത്മീയപരമായി കൂടുതല്‍ ചിന്തിക്കും. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. സ്വത്ത്‌ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക്‌ സാദ്ധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനര്‍ഹമായ പണം ലഭിക്കാന്‍ സാദ്ധ്യത. ദൈവിക കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തും. അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിദേശ സഹായം പ്രതീക്ഷിക്കാം. വൈദ്യുതിയുമായി ബന്ധപ്പെട്ട്‌ ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക. അയല്‍ക്കാരുമായി സൗഹൃദത്തോടെ പെരുമാറുക. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. അനാവശ്യമായ അലച്ചിലിന്‌ സാധ്യത. പൂര്‍വിക സ്വത്ത്‌ ലഭിക്കാന്‍ സാധ്യത.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സമുദ്ര വാഹനങ്ങളില്‍ ജോലി ലഭിക്കാന്‍ സാധ്യത. മുങ്കൂട്ടി നിശ്ചയിച്ചിരുന്ന വിദേശയാത്രയുടെ തടസങ്ങള്‍ മാറും. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വളരെക്കാലമായി പ്രതീക്ഷിച്ച തരത്തില്‍ ഉദ്യോഗത്തിലുയര്‍ച്ചയും സ്ഥലമാറ്റവുമുണ്ടാകും. ഉദ്ദേശിച്ച രീതിയിലുള്ള പുതിയ ജോലിക്കാരെ ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
 പുതിയ ജോലി സംബന്ധമായ അറിയിപ്പ്‌ കിട്ടും. ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും. മുടങ്ങിക്കിടന്ന വീടുപണി പുരോഗമിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY