09:49am 21 July 2024
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 07 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
07/06/2024  07:54 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 07 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പണം സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയുന്നതാണ്‌. മാതൃസ്വത്ത്‌ അനുകൂല വരും. സ്വന്തമായി വാഹനം വാങ്ങാന്‍ യോഗം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം. നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ്‌ ബന്ധം സ്ഥാപിക്കാന്‍ കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആരോഗ്യം മധ്യമം. ധനം സംബന്ധിച്ച വരവ്‌ സാധാരണ ഗതിയിലായിരിക്കും. കലാപരമായ പ്രവര്‍ത്തനങ്ങളിലുള്ളവര്‍ക്ക്‌ സമയം അനുകൂലമാണ്‌. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ജോലിസ്ഥലത്ത്‌ ഉന്നതാധികാരികളുടെ പ്രീതിക്ക്‌ പാത്രമാവും. പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
യാത്രകള്‍ കഴിവതും ഒഴിവാക്കുന്നത്‌ ഉത്തമം. ആരോഗ്യ നില പൊതുവേ മെച്ചം. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നേക്കും. സന്ധ്യയ്ക്ക്‌ ശേഷം കള്ളന്മാരുടെ ശല്യം ഉണ്ടാവാന്‍ സാധ്യത. വിവാഹ കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
 കൃഷി, കച്ചവടം എന്നിവയില്‍ നിന്ന്‌ കൂടുതല്‍ ലാഭം പ്രതീക്ഷിക്കാം. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പണം സംബന്ധിച്ച വരവ്‌ കുറവായിരിക്കും. പ്രതീക്ഷിച്ച കാര്യങ്ങളില്‍ പുരോഗതി ഉണ്ടാവില്ല. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിക്ക്‌ സാധ്യത. അപ്രതീക്ഷിതമായ ധനാഗമനത്തിന്‌ സാധ്യത. വിദേശ യാത്രയ്ക്ക്‌ സാഹചര്യമുണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദൈവിക കാര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കും. അടുത്ത ബന്ധുക്കളുമായി കലഹം ഉണ്ടാവാന്‍ സാധ്യത. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമൂഹ്യരംഗത്ത്‌ ശോഭിക്കും. മോഷണശ്രമം നടക്കും. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. പൊതുരംഗത്ത്‌ ശോഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അപവാദം കേള്‍ക്കും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. പട്ടാളക്കാര്‍ക്ക്‌ പുതിയ ചുമതല ലഭിക്കും. സന്താനഭാഗ്യമുണ്ടാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY