10:02am 18 March 2025
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂലൈ 21 ഞായര്‍ - ഇന്ന് നേട്ടം ആർക്കൊക്കെ
21/07/2024  08:10 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂലൈ 21 ഞായര്‍ - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അനാവശ്യ വാക്കു തര്‍ക്കങ്ങളില്‍ ഇടപെടാതിരിക്കുന്നത്‌ ഉത്തമം. പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. വിദേശത്തു നിന്ന്‌ പല സഹായങ്ങള്‍ക്കും സാധ്യത.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കുക. പ്രവര്‍ത്തന രംഗത്ത്‌ അഭിവൃദ്ധി, പലവിധത്തിലുമുള്ള ധനാഗമനം എന്നിവ ഫലം. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അയല്‍ക്കാരോട്‌ രമ്യമായി പോവുക നന്ന്‌. കൈവശമുള്ള സ്വത്തുക്കള്‍ അന്യാധീനപ്പെടാതെ സൂക്ഷിക്കുക. വാഹന സംബന്ധമായ ചില പ്രശ്‌നങ്ങള്‍ക്ക്‌ സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദാമ്പത്യബന്ധം സുഖകരമാവും. ആഗ്രഹിച്ച സാധനങ്ങള്‍ ലഭിക്കും. സന്താനങ്ങള്‍ സ്‌നേഹത്തോടെ കഴിയും. ആരോഗ്യം ഉത്തമം.   

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹപ്രവര്‍ത്തകരോട്‌ വിട്ടുവീഴ്ച ചെയ്‌ത്‌ പോവുക. ജോലിഭാരം കൂടുമെങ്കിലും ഏതുവിധേനയും പൂര്‍ത്തിയാക്കും. ആരെയും അധികം വിമര്‍ശിക്കാതിരിക്കുക.  

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആത്മീയകാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. കുടുംബകാര്യങ്ങള്‍ മറ്റുള്ളവരോട്‌ ചര്‍ച്ച ചെയ്യാതിരിക്കുക. വാഹന ചെലവ്‌ അധികരിക്കും. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കടമിടപാടുകള്‍ പരിഹരിക്കും. സഹോദര സഹായം ലഭിക്കും. സാമ്പത്തികമായി ഈ ആഴ്ച അത്ര നന്നല്ല. ഈ ആഴ്ച മന: സമാധാനം ലഭിക്കും.    

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉദ്യോഗത്തില്‍ ഏവരുടെയും പ്രീതിക്ക്‌ പാത്രമാകും. ജോലിഭാരം കൂടും. ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാവാന്‍ സമയം അനുകൂലമാണ്‌.   

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പണമിടപാടുകളില്‍ ജാഗ്രത വേണം. ദാമ്പത്യബന്ധം പൊതുവേ മെച്ചം. സന്താനങ്ങളുടെ ആരോഗ്യനില മെച്ചം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്യോഗത്തില്‍ ഉത്തരവാദിത്വം ഏറും. മെച്ചപ്പെട്ട വാരം. വ്യവഹാരവുമായി ബന്ധപ്പെട്ട്‌ ബന്ധുക്കളുമായി കലഹിക്കേണ്ടിവരും. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാതാപിതാക്കളുടെ സഹായസഹകരണം ലഭിക്കും. പഴയ ദുരനുഭവങ്ങള്‍ ഓര്‍ത്ത്‌ വിഷമിക്കരുത്‌. അയല്‍ക്കാരുടെ സഹകരണം ലഭിക്കും. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സന്താനങ്ങളുടെ സഹകരണം ഏതുകാര്യത്തിലും ലഭിക്കും. പുതിയ സംരംഭങ്ങള്‍ക്ക്‌ അനുകൂലമായ സമയം. ആലോചിച്ച്‌ സംസാരിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img img