
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ഒന്നിലും അമിത താത്‌പര്യം കാണിക്കാതിരിക്കുക. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. ആരോഗ്യം മധ്യമം. മാതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധിക്കുക.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ ഉണ്ടായേക്കും. പുതിയ സുഹൃത്തുക്കളുണ്ടാകും. അമിതമായി ആരേയും വിശ്വസിക്കരുത്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ശുഭ വാര്‍ത്ത ശ്രവണത്തിന് സാധ്യത. വ്യാപാരത്തില്‍ ജാഗ്രത പുലര്‍ത്തുക. പണമിടപാടുകള്‍ ജാഗ്രതയോടെ നടത്തുക.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏത് പ്രവൃത്തിയും നന്നായി ആലോചിച്ച് ചെയ്യുക. ചുറ്റുപാടുകള്‍ പൊതുവേ നന്ന്. സുഹൃത്തുക്കളും ബന്ധുക്കളും സഹകരിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ബന്ധുക്കളുമായി പിണങ്ങാന്‍ ഇടവരും. അനാവശ്യ വാഗ്വാദങ്ങളില്‍ ഇടപെടാതിരിക്കുന്നത് ഉത്തമം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മാതാപിതാക്കളുടെ ആരോഗ്യനില തൃപ്‌തികരമല്ല. കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന സ്വരച്ചേര്‍ച്ചയില്ലായ്മ കുറയും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഗൃഹത്തില്‍ സന്തോഷം കളിയാടും. ഉദ്യോഗത്തില്‍ ഉന്നതാധികാരികളുടെ പ്രീതി ലഭിച്ചേക്കും. ബന്ധുക്കളോട് നീരസം പാടില്ല.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വ്യാപാരത്തില്‍ ജാഗ്രത പുലര്‍ത്തുക. ശുഭ വാര്‍ത്ത ശ്രവിക്കാന്‍ സാധ്യത. തൊഴിലില്‍ തികഞ്ഞ ആത്മാര്‍ത്ഥത കാട്ടുക.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്ദേശിച്ച കാര്യങ്ങള്‍ മിക്കതും ഫലപ്രാപ്‌തിയിലെത്തും. സഹപ്രവര്‍ത്തകരോട് രമ്യതയില്‍ പെരുമാറുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിലില്‍ തികഞ്ഞ ആത്മാര്‍ത്ഥത കാട്ടുക. അവിചാരിതമായ ധനലഭ്യത. സഹോദര സമാഗമം ഉണ്ടാകും കരാറുകളില്‍ ഒന്നും ഏര്‍പ്പെടാതിരിക്കുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മാതാപിതാക്കളുടെ ആരോഗ്യനില തൃപ്‌തികരമല്ല. സര്‍ക്കാര്‍ നടപടികളില്‍ ജയം. അയല്‍ക്കാരോട് സ്‌നേഹപൂര്‍വം പെരുമാറുക.